ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; യുഡിഎഫുമായി ഇനി ഉഭയകക്ഷി ചര്‍ച്ചകളില്ല; നേതൃത്വം തന്നെയും പാര്‍ട്ടിയെയും അപമാനിച്ചെന്ന് ജോണി; രാജി വിവരം തന്നെ അറിയിച്ചില്ലെന്ന് അനൂപ് ജേക്കബ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. അങ്കമാലി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിതീരുമാനം. യുഡിഎഫുമായി സീറ്റിനുവേണ്ടി ഇനി ഉഭയകക്ഷി ചര്‍ച്ചകളില്ലെന്നും രണ്ട് സീറ്റ് ചോദിച്ചിട്ടും ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് അനുവദിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

മുന്‍ കാലങ്ങളില്‍ താന്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുള്ള മുവാറ്റുപുഴ മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചെടുക്കുയും പകരം ആവശ്യപ്പെടാത്ത അങ്കമാലി സീറ്റ് നല്‍കുകയുമായിരുന്നു. അവിടെ മത്സരിച്ച് തോറ്റുപോയെങ്കിലും പീന്നീട് മണ്ഡലത്തില്‍ സജീവമായിരുന്നു. എന്നാലിപ്പോള്‍ അങ്കമാലി സീറ്റ് തരാനാകില്ലെന്നും അവിടെ ജയസാധ്യതയില്ലെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം തന്നെയും പാര്‍ട്ടിയെയും അപമാനിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

്അതേസമയം, ജോണി നെല്ലൂര്‍ രാജിവിവരം തന്നെ അറിയിച്ചില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. യുഡിഎഫിന് ക്ഷീണമാകുന്ന ഒരു തീരുമാനവും പാര്‍ട്ടി സ്വീകരിക്കില്ലെന്നും ധൃതിപിടിച്ച് രാജി വയ്‌ക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News