പത്തുവയസിന് ഇളയ കാമുകനുമായി ചുറ്റിക്കറങ്ങി; ഗള്‍ഫിലെ ജോലി മതിയാക്കി ഭര്‍ത്താവ് വരുന്നെന്നറിഞ്ഞപ്പോള്‍ കാമുകനെയും കൂട്ടി ജീവനൊടുക്കി; ആലപ്പുഴയിലെ വീട്ടമ്മയുടെ മരണം അവിഹിതബന്ധം കണ്ടുപിടിക്കുമെന്ന ഭയത്താല്‍

ആലപ്പുഴ: ഭര്‍ത്താവ് ഗള്‍ഫിലായിരുന്നപ്പോള്‍ പത്തുവയസിനിളയ കാമുകനുമായി ചുറ്റിക്കറങ്ങിയിരുന്ന യുവതിയായ വീട്ടമ്മ കാമുകനെയും കൂട്ടി ജീവനൊടുക്കിയത് അവിഹിതബന്ധം പിടിക്കപ്പെടുമെന്ന ഭയത്താലെന്നു സൂചന. ആലപ്പുഴ തുമ്പോളി സ്വദേശി മൃദുല(33)യും കൈനകിരി സ്വദേശി വിഷ്ണു(23)വുമാണ് കഴിഞ്ഞദിവസം ആലപ്പുഴയിലെ ലോഡ്ജില്‍ ജീവനൊടുക്കിയത്. കല്ലുപാലത്തിനു സമീപത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു ഇരുവരും.

രണ്ടു കുട്ടികളുടെ അമ്മയാണ് മൃദുല. ഭര്‍ത്താവ് ഗള്‍ഫിലായ സമയത്താണ് വിഷ്ണുവുമായി പരിചയപ്പെട്ടതും അടുത്തതും. പിന്നീട് ഇരുവരും ചുറ്റിക്കറങ്ങുന്നതു പതിവായി. അനിയനെന്നുപറഞ്ഞാണ് വിഷ്ണുവുമായി മൃദുല പുറത്തുപോയിരുന്നത്. ലോഡ്ജില്‍ മുറിയെടുത്തതും ഇങ്ങനെ പറഞ്ഞാണ്. മക്കളെ സ്‌കൂളിലയച്ചു കഴിഞ്ഞാല്‍ മൃദുലയും വിഷ്ണുവും ചുറ്റിക്കറങ്ങുന്നതു പതിവായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ഇടയ്ക്കിടെ മൃദുലയുടെ വീട്ടില്‍ വിഷ്ണു എത്തുന്നതു നാട്ടുകാര്‍ക്കിടയില്‍ സംശയമുണ്ടാക്കിയിരുന്നു. ഇതു ചിലര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിഷ്ണുവുമായുള്ള ചുറ്റിക്കറക്കം ഭര്‍ത്താവിനെ അറിയിക്കുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഗള്‍ഫിലെ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുകയാണെന്നു കഴിഞ്ഞദിവസം ഭര്‍ത്താവ് മൃദുലയെ അറിയിച്ചിരുന്നു. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ തന്റെ പ്രണയം പുറത്താകുമെന്നു ഭയന്നാണ് മൃദുല ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel