പട്രോളിംഗിനിടെ എസ്‌ഐ കഴിക്കാന്‍ വച്ച പഴം ഡ്രൈവര്‍ കഴിച്ചു; വിശന്നുപൊരിഞ്ഞ എസ്‌ഐയും ഡ്രൈവറും തമ്മില്‍ പൊരിഞ്ഞ അടി; ഇരുവരും ആശുപത്രിയില്‍

തിരുച്ചിറപ്പള്ളി: രാത്രി പട്രോളിംഗിനിടെ കഴിക്കാന്‍ എസ്‌ഐ കരുതി വച്ചിരുന്ന പഴം ഡ്രൈവര്‍ എടുത്തു കഴിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പൊരിഞ്ഞ അടി. പരുക്കേറ്റ് രണ്ടു പേരും ആശുപത്രിയില്‍. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം.

കഴിഞ്ഞദിവസം രാത്രി പട്രോളിംഗിനിടെ കഴിക്കാന്‍ സ്‌പെഷല്‍ എസ് ഐ രാധ പഴം കരുതിയിരുന്നു. പട്രോളിംഗിനിടെ കഴിക്കാന്‍ നോക്കിയപ്പോള്‍ ജീപ്പില്‍ പഴം കണ്ടില്ല. ചോദിച്ചപ്പോള്‍ താന്‍ അതു കഴിച്ചതായി ഡ്രൈവര്‍ ശരവണന്‍ പറയുകയായിരുന്നു. കേട്ടപാതി കേള്‍ക്കാത്തപാതി ശരവണനെ രാധ കൈവച്ചു.

ജീപ്പിലുണ്ടായിരുന്ന മറ്റു പൊലീസുകാരാണ് രണ്ടുപേരെയും ആശുപത്രിയിലാക്കിയത്. പട്രോളിംഗ് ആരംഭിച്ചപ്പോള്‍തന്നെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി മറ്റു പൊലീസുകാര്‍ വ്യക്തമാക്കി. രണ്ടു പേരുടെയും മൂക്കിനാണ് ഇടിയില്‍ പരുക്കേറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here