കെസി ജോസഫിന്റെ ഖേദപ്രകടനം കോടതി സ്വീകരിച്ചു; കോടതിയലക്ഷ്യക്കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി തീരുമാനം

കൊച്ചി: മന്ത്രി കെ.സി ജോസഫിനെതിരായ കോടതിയലക്ഷ്യ കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മന്ത്രി രണ്ടു തവണ നല്‍കിയ സത്യവാങ്മൂലത്തിലും നേരിട്ടും നല്‍കിയ ക്ഷാമപണം സ്വീകരിച്ചാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് മന്ത്രി കോടതിയില്‍ ഹാജരായെങ്കിലും കേസ് പരിഗണിക്കുന്നത് ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റിവെച്ചു. രണ്ടരയോടെയാണ് കേസ് അവസാനിപ്പിച്ചത്.

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായ ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന പരാമര്‍ശമാണ് കോടതി നടപടികളിലേക്ക് നയിച്ചത്. ഇത് ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. 2015 ജൂലൈ 15നായിരുന്നു മന്ത്രി കെസി ജോസഫിന്റെ വിവാദ ഫേസ്ബുക് പോസ്റ്റ്. എജി ഓഫീസ് പൂട്ടണമെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെയാണ് കെ.സി ജോസഫ് വിവാദ പരാമര്‍ശം നടത്തിയത്. ജഡ്ജിക്ക് പബ്ലിസിറ്റി ക്രേസ് ബാധിച്ചിരിക്കുകയാണെന്ന് കെസി ജോസഫ് കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ കഴമ്പില്ലെന്ന് മനസ്സിലാവും. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും കെസി ജോസഫ് വിമര്‍ശിച്ചിരുന്നു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് എന്നും ക്രിമിനല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് വി ശിവന്‍കുട്ടി എംഎല്‍എയാണ് പരാതി നല്‍കിയത്. ഈ പരാതിയിലാണ് കെസി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News