കേവലം 15,000 രൂപയ്ക്ക് ഐഫോണ്‍ 5എസ് ലഭിക്കും; എസ്ഇ എത്തുന്നതോടെ 5എസിന് വില പകുതി കുറയും

ദില്ലി: ഏറെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഐഫോണിന്റെ വിലകുറഞ്ഞ കുഞ്ഞന്‍ ഐഫോണ്‍ ഈമാസം 21ന് വിപണികളില്‍ എത്തും. ആപ്പിള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഫോണ്‍ എസ്ഇ എന്നാണ് വിലയിലും വലിപ്പത്തിലും കുഞ്ഞനായ ഐഫോണിന് പേരിട്ടിട്ടുള്ളത്. എസ്ഇ എന്നാല്‍ സ്‌പെഷ്യല്‍ എഡിഷന്‍ എന്നാണ് കമ്പനി അര്‍ത്ഥമാക്കുന്നത്. 4 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്റേത്. കാഴ്ചയില്‍ ഐഫോണ്‍ 6എസ് പോലെ തന്നെയാണ് എസ്ഇ. പേരിന്റെ കൂടെ നമ്പര്‍ ഇല്ലാതെ വരുന്ന ആദ്യത്തെ ഐഫോണായിരിക്കും എസ്ഇ. ഐപാഡിന്റെ കുഞ്ഞന്‍ വേര്‍ഷനായ ഐപാഡ് പ്രോയും അന്നുതന്നെ വിപണിയിലെത്തും.

2013നു ശേഷം ആദ്യമായി വിപണിയിലെത്തുന്ന കുഞ്ഞന്‍ ഐഫോണാണ് എസ്ഇ. അന്ന് ഐഫോണ്‍ 5സി ആണ് 4 ഇഞ്ച് സ്‌ക്രീനില്‍ പുറത്തിറങ്ങിയ ഫോണ്‍. ഇന്ത്യന്‍ വിപണിയില്‍ 30,000 രൂപ വരെയായിരിക്കും ഫോണിന് വില എന്നാണ് ആപ്പിള്‍ നല്‍കുന്ന വിവരം. ഒപ്പം മറ്റൊരു സന്തോഷവാര്‍ത്ത കൂടി. ഐഫോണ്‍ 5എസിനു വിലകുറയും. നിലവില്‍ 5എസും 30,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. എസ്ഇ വിപണിയില്‍ എത്തുന്നതോടെ 5എസിന്റെ വില പകുതിയായി കുറയുമെന്നും ആപ്പിള്‍ വ്യക്തമാക്കി.

ഐപാഡിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കുന്നതിലൂടെ രാജ്യത്ത് ഐപാഡിന്റെ വില്‍പന വര്‍ധിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. 9.7 ഇഞ്ച് സ്‌ക്രീനാണ് പുതിയ ഐപാഡിന്. ആദ്യത്തെ ഐപാഡിനേക്കാള്‍ കുഞ്ഞനാണ് ഇത്. ആദ്യത്തെ ഐപാഡിന്റെ വലുപ്പം 12.9 ഇഞ്ച് ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News