തടി കുറയ്ക്കും, ഹൃദ്രോഗവും അര്‍ബുദവും പമ്പ കടക്കും; ചര്‍മത്തെ സംരക്ഷിക്കും; കുകുംബര്‍ വെള്ളത്തിന്റെ 9 ഗുണങ്ങള്‍

കുകുംബര്‍ വെള്ളം നാരങ്ങാവെള്ളം കുടിക്കുന്നതു പോലെ തന്നെ ആരോഗ്യദായകമാണ്. എന്നാല്‍, ഇതൊന്നുമറിയാത്ത ആളുകള്‍ ഇതുവരെ കുകുംബര്‍ വെള്ളത്തെ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനോ നേരാംവണ്ണം വ്യായാമം ചെയ്യാനോ സമയം ഇല്ലാത്തവര്‍ ഒരു ഗ്ലാസ് കുകുംബര്‍ വെള്ളം കുടിച്ചാല്‍ മതി. ശരീരത്തെ റിലാക്‌സ് ചെയ്യിക്കുകയും ഫ്രഷ് ആക്കുകയും എനര്‍ജറ്റിക് ആക്കുകയും ചെയ്യും. ഇതിനെല്ലാം പുറമേ ഭാരം കുറയ്ക്കാന്‍ പറ്റിയ ഔഷധവുമാണ് കുകുംബര്‍ വെള്ളം. കുകുംബര്‍ വെള്ളം കുടിക്കുന്നതിന്റെ 9 ഗുണങ്ങളെ പറ്റി അറിയാം.

1. പോഷകക്കുറവിനെ പ്രതിരോധിക്കും

സംസ്‌കരിച്ച ഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍, ഇത് ഭീകര വെല്ലുവിളിയാണ് ആരോഗ്യത്തിന് സൃഷ്ടിക്കുന്നത്. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ വിറ്റാമിനുകളുടെയും മിനറലുകളുടെയും അഭാവം കാര്യമായി ഉണ്ടാകും. ഇത്തരം പോഷകക്കുറവ് രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച, മസിലുകള്‍ക്ക് തളര്‍ച്ച, അസ്ഥികളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. എന്നാല്‍, വെള്ളവും കുകുംബറും ചേര്‍ന്ന ഈ കംപിനേഷന്‍ മികച്ച പരിഹാരമാണ്. പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് കുകുംബര്‍ വെള്ളം. വൈറ്റമിന്‍ എ, സി എന്നിവയുടെ കലവറയുമാണ് കുകുംബര്‍ വെള്ളം.

2. ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും

മരണസംഖ്യ കൂട്ടുന്നതില്‍ ഹൃദ്രോഗത്തിനുള്ള പങ്ക് ചെറുതല്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണവും വെള്ളവുമാണ് ഇതിനുള്ള പ്രതിരോധ മാര്‍ഗം. കുകുംബര്‍ വെള്ളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യതയെ അകറ്റുകയും ചെയ്യുന്നു.

3. മസിലുകള്‍ക്ക് ബലമേകുന്നു

ആവശ്യമായ പോഷകങ്ങള്‍ ചേര്‍ത്ത് കുകുംബര്‍ വെള്ളം മസിലുകളെ ബലവത്താക്കാന്‍ സഹായിക്കുന്നു. മാംഗനീസ്, സിലികണ്‍ തുടങ്ങിയ ഘടകങ്ങള്‍ മസിലുകള്‍ക്ക് ബലമേകുന്നവയാണ്. ദിവസേനയുള്ള ഡയറ്റില്‍ 2 ഗ്ലാസ് കുകുംബര്‍ വെള്ളം കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

4. വിട്ടുമാറാത്ത രോഗങ്ങളെ അകറ്റുന്നു

ഡയബറ്റീസ്, അള്‍ഷിമേഴ്‌സ്, നേത്രരോഗം തുടങ്ങി സ്ഥിരമായി നില്‍ക്കുന്ന വിട്ടുമാറാത്ത പല രോഗങ്ങളെയും അകറ്റാന്‍ കുകുംബര്‍ വെള്ളത്തിനു ശേഷിയുണ്ട്. കുകുംബര്‍ നല്ല ആന്റി ഓക്‌സിഡന്റുകളും ആയതിനാല്‍ തലച്ചോറിനെ ഷാര്‍പ് ആയി നിലനിര്‍ത്തുകയും കോശങ്ങളില്‍ സമ്മര്‍ദം കുറയ്ക്കുകയും അകാല വാര്‍ധക്യത്തോടു പൊരുതുകയും പ്രായസംബന്ധമായ രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു.

5. അസ്ഥികളെ ആരോഗ്യകരമാക്കുന്നു

ഇന്ന് ഏറ്റവുമധികം കണ്ടുവരുന്ന ഒന്നാണ് അസ്ഥിക്ഷയം. ഇത് പ്രായഭേദമെന്യേ ആര്‍ക്കും എപ്പോഴും വരും. എല്ലുകള്‍ നുറുങ്ങുന്നതിനും പുറംവേദനയ്ക്കും ഇത് കാരണമാകും. എന്നാല്‍, കുകുംബര്‍ വെള്ളം അസ്ഥിക്ഷയത്തിന് ഒരു നല്ല ഔഷധമാണെന്ന് വിദഗ്ധര്‍ പറയുന്നു. അസുഖം മാറ്റിയില്ലെങ്കിലും അസ്ഥികളെ ബലപ്പെടുത്തി അസ്ഥിക്ഷയത്തില്‍ നിന്ന് രക്ഷിക്കാന്‍ കുകുംബര്‍ വെള്ളത്തിനു പറ്റും.

6. അര്‍ബുദത്തെ അകറ്റുന്നു

ധാരാളം വിറ്റാമിനുകളും മിനറലുകളും നാരുകളുടെ അംശവും അടങ്ങിയതിനാല്‍ കുകുംബര്‍ വളരെ ആരോഗ്യദായകമാണ്. കാന്‍സറിനെ ചെറുക്കാന്‍ തക്ക ധാരാളം ഔഷധഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഭക്ഷണത്തിലായാലും വെള്ളത്തിലായാലും കുകുംബര്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദത്തെ പ്രതിരോധിക്കും.

7. ചര്‍മത്തെ ആരോഗ്യത്തോടെ കാക്കും

വരണ്ടതും ചൊറിയുന്നതുമായ ചര്‍മം ആര്‍ക്കും അത്ര സുഖകരമല്ല. സൂര്യപ്രകാശം, വായുമലിനീകരണം തുടങ്ങിയ ചര്‍മത്തിന് വില്ലനാകുന്ന ഘടകങ്ങളില്‍ നിന്ന് ചര്‍മത്തെ രക്ഷിക്കാന്‍ കുകുംബര്‍ വെള്ളത്തിനു സാധിക്കും. വൈറ്റമിന്‍ ബി-5, സിലികണ്‍ തുടങ്ങിയവയുടെ കലവറയാണ് കുകുംബര്‍. വരണ്ടുണങ്ങിയ ചര്‍മത്തിന് അത്യുത്തമമാണ് കുകുംബര്‍ വെള്ളം.

8. ശരീരത്തെ വിഷവിമുക്തമാക്കുന്നു

ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്തവയെ ഒഴിവാക്കാന്‍ പറ്റിയ സാധനമാണ് കുകുംബര്‍. ഇതുവഴി ശരീരത്തെ വിഷവിമുക്തമാക്കാന്‍ സാധിക്കും.കുകുംബറില്‍ അടങ്ങിയിട്ടുള്ള നാരുകളുടെ അംശവും ജലാംശവുമാണ് ഇതിനു സഹായിക്കുന്നത്. രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതാണ് നല്ലത്.

9. ഭാരം കുറയ്ക്കുന്നു

ഭാരം കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഭക്ഷണമാണ് കുകുംബര്‍. കലോറി ഇല്ല എന്നതും വിശപ്പ് കുറയ്ക്കും എന്നതും കുകുംബര്‍ തടി കുറയ്ക്കാന്‍ സഹായിക്കും എന്ന വാദത്തിന് ബലം പകരുന്നു. സോഡ, ജ്യൂസ് എന്നിവയേക്കാള്‍ ആരോഗ്യകരമാണ് കുകുംബര്‍ വെള്ളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here