നെല്ലിയാമ്പതി എസ്റ്റേറ്റ് വിവാദം; അനുമതി റദ്ദാക്കാന്‍ അടൂര്‍ പ്രകാശിന് സുധീരന്റെ കത്ത്

തിരുവനന്തപുരം: നെല്ലിയാമ്പാതിയില്‍ പോബ്‌സണ്‍ ഗ്രൂപ്പിന്റെ കൈവശമുള്ള കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി അടൂര്‍പ്രകാശിന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കത്തയച്ചു. എസ്റ്റേറ്റിന് കരം അടയ്ക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുധീരന്‍ കത്തയച്ചത്. കരം അടക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധവും, ഹൈക്കോടതി ഉത്തരവിന് വിരുദ്ധവുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയായിരുന്നു നീക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു തൊട്ടുമുമ്പായിരുന്നു 838 ഏക്കര്‍ ഭൂമിക്ക് കരം ഒടുക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel