റിയാക്ടറില്‍ ചോര്‍ച്ച; ഗുജറാത്തിലെ കക്രപാര്‍ ആണവനിലയം അടച്ചിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ കക്രാപാര്‍ ആണവനിലയം അടച്ചിട്ടു. ആണവറിയാക്ടറില്‍ ജലചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആണവനിലയത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും ആണവവികിരണം ഏറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാരെ വീടുകളിലേക്ക് തിരിച്ചയച്ചു. പ്രത്യേക മേഖലയില്‍ ജീവനക്കാരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാക്കും. റിയാക്ടര്‍ തണുത്ത ശേഷമേ കൂടുതല്‍ പരിശോധനകള്‍ റിയാക്ടറില്‍ നടത്തുകയുള്ളു. ഇതിന് ഒരുദിവസം എങ്കിലും വേണം.

ആണവനിലയം സുരക്ഷിതമായി അടച്ചെന്നും വികിരണങ്ങള്‍ പുറത്തുപോയിട്ടില്ലെന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. എങ്കിലും ഇവിടെ സുരക്ഷാ പരിശോധനകള്‍ നടക്കുന്നുണ്ട്. 1984-ലാണ് കക്രപാര്‍ ആണവനിലയം നിര്‍മാണം ആരംഭിച്ചത്. 220 മെഗാവട്ടിന്റെ രണ്ട് റിയാക്ടറുകളാണ് നിലയത്തിലുള്ളത്. 1992 സെപ്തംബറിലാണ് ആദ്യത്തെ റിയാക്ടര്‍ കമ്മീഷന്‍ ചെയ്തത്.

1993 മെയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ആണവോര്‍ജം ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. 1995 ജനുവരിയില്‍ കമ്മീഷന്‍ ചെയ്ത രണ്ടാമത്തെ റിയാക്ടറില്‍ സെപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News