ജെഎന്‍യു വിവാദം; കനയ്യകുമാര്‍ അടക്കം 8 പേരും കുറ്റക്കാരല്ലെന്ന് അന്വേഷണ സമിതി; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരല്ലെന്ന് അന്വേഷണ സമിതി. സര്‍വകലാശാല തന്നെ നിയോഗിച്ച സമിതിയാണ് വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കനയ്യകുമാര്‍ അടക്കം 8 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന സസ്‌പെന്‍ഷന്‍ ജെഎന്‍യു ഭരണസമിതി പിന്‍വലിച്ചു. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ചൗധരി, രാമനാഗ തുടങ്ങി 8 പേരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 12ന് നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here