ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി; മെയ് നാലിന് വോട്ടെടുപ്പ്; മാര്‍ച്ച് 18 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം

ദില്ലി: പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. പശ്ചിമബംഗാളിലെ 18ഉം അസമിലെ 65ഉം നിയോജക മണ്ഡലങ്ങളിലേക്കാണ് മെയ് നാലിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയം ആരംഭിച്ചു. മാര്‍ച്ച് 18 വരെയാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയം. 19ന് പത്രികകളുടെ സൂക്ഷ പരിശോധന നടക്കും. മാര്‍ച്ച് 21 വരെ പത്രികകള്‍ പിന്‍വലിക്കാം.

ആദ്യഘട്ട വോട്ടെടുപ്പിന്റെ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിനായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം വരും ദിവസങ്ങളില്‍ പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. അതീവ സുരക്ഷാ ക്രമീകരണത്തിലായിരിക്കും ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. വീഡിയേ ക്യാമറ, വെബ്കാസ്റ്റിംഗ് തുടങ്ങിയ സജ്ജീകരണങ്ങള്‍ പോളിങ്ങ് ബൂത്തുകളില്‍ ഉണ്ടാകും. സുരക്ഷയ്ക്കായി കേന്ദ്ര സായുധ സേന രംഗത്തിറങ്ങുമെന്ന് ആദ്യഘട്ട വിജ്ഞാപനം പുറത്തിറക്കിയതിനു ശേഷം അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ദിബ്യേന്ദു സര്‍ക്കാര്‍ പറഞ്ഞു.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ്, സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുസഖ്യം, ബിജെപി, കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികളാണ് പശ്ചിമബംഗാളില്‍ മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ്സ് സഖ്യവും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിസഖ്യവും തമ്മിലാണ് അസമില്‍ പ്രധാന പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News