ബംഗളൂരു സ്‌ഫോടനക്കേസ്; മഅ്ദനിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പിന്‍മാറി; കേസ് പുതിയ ബെഞ്ചിന് വിടാന്‍ ആവശ്യം

ദില്ലി: ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പിന്‍മാറി. പിന്‍മാറിയതിന്റെ കാരണം വ്യക്തമായിട്ടില്ല. കേസ് പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

വിചാരണക്കോടതിയിലെ തനിക്കെതിരായ ഒമ്പത് കേസുകളില്‍ പൊതുവായ വിചാരണ നടത്തണമെന്നും നിലവിലെ ജാമ്യവ്യവസ്ഥകളില്‍ ഇളവനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഅ്ദനി നല്‍കിയ ഹര്‍ജിയില്‍ അടുത്താഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് നടപടി. വാദം കേള്‍ക്കാമെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ജസ്റ്റീസ് ചെലമേശ്വര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് കേസില്‍നിന്നു പിന്‍മാറിയ കാര്യം അറിയിച്ചത്. കഴിഞ്ഞമാസമാണ് മഅ്ദനി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്.

2014 മുതല്‍ മഅ്ദനിയുടെ കേസുകള്‍ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് എ.എം സപ്രേയാണ് ബെഞ്ചിലെ മറ്റൊരു ജഡ്ജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here