മമ്മൂട്ടിയുടെ വൈറ്റ്; ഹുമ ഖുറേഷി ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യന്‍ ചിത്രം; ടീസര്‍ കാണാം

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ വൈറ്റിന്റെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് സുന്ദരി ഹുമ ഖുറേഷി ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യന്‍ ചിത്രമാണിത്. ലണ്ടന്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് വൈറ്റിന്റെ ചിത്രീകരണം നടന്നത്.

മമ്മൂട്ടി, ഹുമ ഖുറേഷി എന്നിവര്‍ക്ക് പുറമെ ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍. കെ പിഎസി ലളിത തുടങ്ങിയതാരങ്ങള്‍ മറ്റുവേഷങ്ങള്‍ കൈക്കാര്യം ചെയ്യുന്നു. അമര്‍ജിത്ത് സിംഗ് ആണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം നല്‍കുന്നു. ചിത്രം വേനലവധിക്ക് റിലീസ് ചെയ്യും. ഇറോസ് ഇന്റര്‍നാഷണല്‍ ആണ് നിര്‍മാണം.

ഹുമയുടെ കഥാപാത്രമായ റോഷ്ണി മേനോന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നെത്തുന്ന വ്യക്തിയാണ് പ്രകാശ് റോയ് (മമ്മൂട്ടി). വ്യത്യസ്തവും രസകരവുമായ ഇവരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാ തന്തു.

White Malayalam Movie Bloopers Teaser

Posted by Mammootty on Friday, March 11, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News