‘ജെഎന്‍യുവിലെ രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുന്നത് രാജ്യധര്‍മം’; കനയ്യ കുമാറിനും ഉമന്‍ ഖാലിദിനും വീണ്ടും വധഭീഷണി

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് വീണ്ടും വധഭീഷണി. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ വെള്ളിയാഴ്ച ജന്തര്‍ മന്ദര്‍ പരിസരത്താണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സ്ഥലത്ത് അന്വേഷണം നടത്തിയ പൊലീസിന് അത്തരത്തിലുള്ള ഒരു പോസ്റ്ററും കണ്ടെത്താനായിട്ടില്ല.

‘ജെഎന്‍യുവിലെ രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുന്നത് രാജ്യധര്‍മമാണ്. ഉമര്‍ ഖാലിദിനെയും അനിബര്‍ ഭട്ടാചാര്യയേയും കനയ്യയേയും ഞാന്‍ വെടിവെച്ചുകൊല്ലും.’ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെ. ബല്‍ബീര്‍ സിംഗ് ഭാരതീയ എന്നയാളുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അഴിമതിക്കെതിരെ അണ്ണാ ഹസാരെ നയിച്ച സമരത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകനാണ് ഇയാളെന്നും പറയപ്പെടുന്നു. ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഫോണ്‍ നമ്പറും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.

‘ഭീകരവാദികളേക്കാള്‍ രാജ്യദ്രോഹികളില്‍ നിന്നാണ് ഇന്ത്യ ഭീഷണി നേരിടുന്നത്. അത്തരം രാജ്യദ്രോഹികള്‍ ശിക്ഷിക്കപ്പെടണം. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിനം രക്തസാക്ഷി ദിനമായി ആചരിച്ചവരെ ഞാന്‍ വെടിവെച്ച് കൊല്ലും’ പോസ്റ്ററില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആരംഭിച്ചെന്ന് ദില്ലി പൊലീസ് സൂപ്രണ്ട് ജതിന്‍ നര്‍വാള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel