82 മണിക്കൂര്‍ തുടര്‍ച്ചയായി ബാറ്റ് ചെയ്ത് ഗിന്നസ് ബുക്കിലേക്ക്; ചരിത്രത്തിലേക്ക് ചുവടുവച്ച് 23 കാരന്‍

വിശാഖപട്ടണം: തുടര്‍ച്ചയായി 82 മണിക്കൂര്‍ ബാറ്റു ചെയ്യുക. ചരിത്രത്തിലേക്ക് ചുവടുവയ്ക്കുകയാണ് യുവക്രിക്കറ്റര്‍. തുടര്‍ച്ചയായി നെറ്റ്‌സില്‍ ബാറ്റു ചെയ്ത് വ്യത്യസ്ഥമായ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് വിശാഖപട്ടണം സ്വദേശിയായ നാഗാര്‍ജു ബുഡമുരു. വ്യാഴാഴ്ച രാവിലെ ആരംഭിച്ച നാഗാര്‍ജുവിന്റെ റെക്കോര്‍ഡ് ശ്രമം ഞായറാഴ്ച വൈകിട്ടോടെ പൂര്‍ത്തിയാകും.

ബൗളിംഗ് മെഷീനുകളില്‍ നിന്നും ബൗളര്‍മാരില്‍ നിന്നും നാഗാര്‍ജ്ജു പന്തുകള്‍ നേരിടുന്നുണ്ട്. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായ ബാറ്റിംഗിനു ശേഷം 20 മിനുറ്റ് ഭക്ഷണത്തിനും മറ്റുമുള്ള ഇടവേള ഗിന്നസ് അധികൃതര്‍ തന്നെ നാഗാര്‍ജുവിന് അനുവദിക്കുകയും ചെയ്തു. പുനെയില്‍ നിന്നുള്ള വിരാഗ് മാരേയുടെ റെക്കോര്‍ഡ് മറികടക്കുകയാണ് നാഗാര്‍ജുവിന്റെ ശ്രമം. 50 മണിക്കൂര്‍ തുടര്‍ച്ചയായി ബാറ്റു ചെയ്താണ് വിരാഗ് മാരേ റെക്കോര്‍ഡിട്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിരാഗ് മാരേയുടെ ഗിന്നസ് പ്രകടനം.

വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് നാഗാര്‍ജു റെക്കോര്‍ഡ് പ്രകടനം ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ട് 5ന് പൂര്‍ത്തിയാകും. വിശാഖപട്ടണത്തെ എഎസ് രാജ കോളജ് മൈതാനത്തിലാണ് റെക്കോര്‍ഡ് പ്രകടനം പുരോഗമിക്കുന്നത്. മുന്‍നിശ്ചയിച്ച വിധം പ്രകടനം പൂര്‍ത്തിയാക്കാനായാല്‍ ഗിന്നസ് റെക്കോര്‍ഡിന് പുറമേ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, വേള്‍ഡ് റെക്കോര്‍ഡ് അക്കാദമി ഇന്റര്‍നാഷണല്‍, വണ്ടര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഇന്റര്‍നാഷണല്‍, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയിലെല്ലാം
നാഗാര്‍ജുവിന്റെ പേര് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News