ഭാഗ്യക്കുറി അച്ചടി സ്വകാര്യപ്രസിന് നല്‍കാന്‍ ഉത്തരവ്; തീരുമാനം സര്‍ക്കാര്‍ പ്രസുകളുടെയും കെബിപിഎസിന്റെയും അപേക്ഷ മറികടന്ന്; കെബിപിഎസിനെ ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് തച്ചങ്കരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറിയുടെ അച്ചടി സ്വകാര്യപ്രസിന് നല്‍കാന്‍ ഉത്തരവ്. സര്‍ക്കാര്‍ പ്രസുകളുടെയും കെബിപിഎസിന്റെയും അപേക്ഷ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. സിഡ്‌കോയ്ക്ക് 26ശതമാനം ഓഹരിയുള്ള സ്വകാര്യപ്രസിനാണ് അച്ചടിക്കാന്‍ അനുമതി. നിയമവകുപ്പാണ് ഉത്തരവിറക്കിയത്.

കെബിപിഎസിനെ ഒഴിവാക്കിയത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. കെബിപിഎസില്‍ ഭാഗ്യക്കുറി അച്ചടിക്ക് സൗകര്യമില്ലെന്ന് പറയുന്നത് തെറ്റാണ്. കെബിപിഎസ് നിലനില്‍ക്കുന്നത് തന്നെ ഭാഗ്യക്കുറി അച്ചടിയുള്ളത് കൊണ്ടാണ്. സൗകര്യങ്ങളില്ലെന്ന് തെളിയിച്ചാല്‍ അച്ചടി നിര്‍ത്താന്‍ തയാറാണെന്നും തച്ചങ്കരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here