പെരുമാറ്റച്ചട്ടം ലംഘിച്ചു നടത്തിയ സ്ഥലംമാറ്റം ചീഫ് സെക്രട്ടറി തടഞ്ഞു; നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന്; ഉത്തരവിന്റെ പകര്‍പ്പ് പീപ്പിളിന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് നടത്തിയ സര്‍ക്കാര്‍ വകുപ്പുകളുടെ സ്ഥലംമാറ്റം ചീഫ് സെക്രട്ടറി തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. നാലു സര്‍ക്കാര്‍ വകുപ്പുകളിലായിരുന്നു സ്ഥലംമാറ്റം നടപ്പാക്കിയത്. വൈദ്യുതി, തദ്ദേശ സ്വയംഭരണം, ജലവിഭവം, ടൂറിസം വകുപ്പുകളിലായിരുന്നു സ്ഥലംമാറ്റം.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണ് സ്ഥലംമാറ്റത്തിന് ഉത്തരവിറക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ചീഫ് സെക്രട്ടറി സ്ഥലംമാറ്റങ്ങള്‍ തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News