വിജയ് മല്യ മുങ്ങിയത് എംപി പദവി ദുരുപയോഗപ്പെടുത്തി; മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

ദില്ലി: മദ്യരാജാവ് വിജയ് മല്യ രാജ്യവിട്ടത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അംഗത്വം ദുരുപയോഗപ്പെടുത്തിയാണ് മല്യ ഇതിന് കരുക്കള്‍ നീക്കിയതെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് രണ്ടിന് ദില്ലിയില്‍ നിന്നും ജെറ്റ് എയര്‍വെയ്‌സിലെ ഫസ്റ്റ് ക്ലാസ് വിഭാഗത്തിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. എമിഗ്രേഷന്‍ വൃത്തങ്ങളിലെ ജൂനിയര്‍ ഉദ്യേഗസ്ഥന്റെ അശ്രദ്ധയും ജാഗ്രതയില്ലായ്മയുമാണ് ഇതിന് കാരണമെന്നും സിബിഐ ആരോപിക്കുന്നു.

പല ബാങ്കുകളില്‍ നിന്നാണ് വിജയ് മല്യ 9000 കോടിയിലധികം രൂപ വായ്പയെടുത്തത്. 9000 കോടി രൂപയുടെ ബാധ്യത വരുത്തിവച്ച മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എസ്ബിഐ അടക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 2015 നവംബര്‍ 30ലെ കണക്കുകള്‍പ്രകാരം വിജയ് മല്യ 9091.40 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. 20042007 കാലയളവിലാണ് വായ്പ വിതരണം നടത്തിയത്. 2009ല്‍ ഇതു കിട്ടാക്കടമായി മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News