സ്ഥാനാര്‍ത്ഥിയാകണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് നടന്‍ സിദ്ധിഖ്; ആരെങ്കിലും സമീപിച്ചാല്‍ ആലോചിച്ച് തീരുമാനിക്കും

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ചലച്ചിത്രതാരം സിദ്ദിഖ്. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമേ തനിക്ക് അറിവുള്ളു. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ അപ്പോള്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും സിദ്ദിഖ് കോഴിക്കോട്ട് പറഞ്ഞു.

അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിദ്ദിഖിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സമര്‍പിച്ച സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയിലും സിദ്ദിഖിന്റെ പേരുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News