ഷാര്‍ജയില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു; മരിച്ചത് കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട്: ഷാര്‍ജയില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷ്‌റഫിന്റെ മകന്‍ അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് ഷനൂബ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദാമിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നു മടങ്ങുമ്പോള്‍ ഹത്ത റോഡിലാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ച് മറിയുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

ദുബായ് മിഡില്‍ സേക്‌സ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് മൂവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here