ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്തതു കൊണ്ട് ഐഫോണിന്റെ ബാറ്ററി ലൈഫ് വര്‍ധിക്കില്ല; സ്ഥിരീകരണം ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ ചീഫിന്റേത്

ഐഫോണിന്റെ ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാന്‍ എല്ലാവരും ഉപയോഗിക്കുന്ന ആ കെട്ടുകഥയെ പൊളിച്ചടുക്കി ആപ്പിള്‍. മള്‍ട്ടിടാസ്‌കിംഗ് മെനുവിലെ ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്തതു കൊണ്ട് ബാറ്ററി ലൈഫ് വര്‍ധിക്കില്ലെന്ന് ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ തലവന്‍ ക്രെയ്ഗ് ഫ്രെഡറിഗി പറഞ്ഞു. മള്‍ട്ടിടാസ്‌കിംഗ് മെനു ഉപയോഗിച്ച് ആപ്പുകള്‍ ക്ലോസ് ചെയ്യുന്നത് സര്‍വ സാധാരണമായി കാണുന്നുണ്ട്. ഇതുവഴി ബാക്ക്ഗ്രൗണ്ടില്‍ ഈ ആപ്പുകള്‍ വര്‍ക്ക് ചെയ്യില്ലെന്നും അതുവഴി ബാറ്ററി ലാഭിക്കാമെന്നുമാണ് കണക്കുകൂട്ടല്‍. എന്നാല്‍, അതു വെറും തെറ്റിദ്ധാരണയാണെന്ന് ക്രെയ്ഗ് പറയുന്നു.

ഹോം മെനുവില്‍ നിന്ന് ക്വിറ്റ് ചെയ്യുമ്പോള്‍ തന്നെ ആപ്പുകള്‍ വര്‍ക്ക് ചെയ്യാതെ ആകുന്നുണ്ട്. വീണ്ടും ഓപ്പണ്‍ ചെയ്യുന്നതു വരെ അത് ഫ്രീസ് ആയി തന്നെ കിടക്കും. ആപ്പുകള്‍ ക്ലോസ് ചെയ്യുന്നതു കൊണ്ട് ഉപകാരമുണ്ടോ എന്ന ഇ-മെയിലിനു മറുപടി നല്‍കുകയായിരുന്നു ക്രെയ്ഗ്. ടിം കുക്കിനായിരുന്നു മെയില്‍ ലഭിച്ചത്. ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാന്‍ താങ്കള്‍ മള്‍ട്ടിടാസ്‌കിംഗ് ഉപയോഗിച്ച് ആപ്പുകള്‍ ക്ലോസ് ചെയ്യാറുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലേയില്ല എന്ന് ക്രെയ്ഗ് മറുപടി നല്‍കി.

പല സംഭവങ്ങളിലും ആപ്പുകള്‍ ക്ലോസ് ചെയ്യുന്നത് ഗുണകരമാകില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു. ആപ്പിന് എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കിലാണ് മള്‍ട്ടിടാസ്‌കിംഗ് ഉപയോഗിക്കുന്നത്. അഥവാ ആപ്പ് ക്രാഷ് ആകുകയോ തെറ്റായി റണ്‍ ആകുകയോ ആണെങ്കില്‍. റെക്കോര്‍ഡ്, മ്യൂസിക് പ്ലേ, ജിപിഎസ് തുടങ്ങിയ ആപ്പുകള്‍ പലപ്പോഴും ബാക്ക്ഗ്രൗണ്ടിലും റണ്‍ ചെയ്യാറുണ്ട്. എന്നാല്‍, ഇത് ഫോണിന്റെ മുകളില്‍ ഇന്‍ഡിക്കേറ്റ് ചെയ്യുകയും ചെയ്യും. മ്യൂസിക് പ്ലേ ആകുന്നുണ്ടെങ്കില്‍ ബാക്ക്ഗ്രൗണ്ടില്‍ ശബ്ദം കേള്‍ക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News