രാജ്യസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചത് ചട്ടവിരുദ്ധമായി; എകെ ആന്റണിയുടെയും എംപി വീരേന്ദ്രകുമാറിന്റെയും പത്രിക അപൂര്‍ണ്ണം

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്. ദില്ലിയില്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചില്ല. അതത് വകുപ്പുകള്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കേണ്ടത്. എന്നാല്‍ യഥാര്‍ത്ഥ സാക്ഷ്യപത്രത്തിന് പകരം നോട്ടറി സാക്ഷ്യപ്പെടുത്തിയ കടലാസ് മാത്രമാണ് സമര്‍പ്പിച്ചത്.

ഇരുവരുടെയും പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കിയത് നിശ്ചിത സമയക്രമം പൂര്‍ത്തിയാക്കിയതിന് ശേഷമാണ്. ഇത് സുപ്രീംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. എകെ ആന്റണി, എംപി വീരേന്ദ്രകുമാര്‍ എന്നിവരാണ് യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍. ഇരുവരുടെയും പത്രികകളാണ് ഇപ്പോള്‍ വിവാദത്തിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News