കൃത്രിമ ലൈറ്റുകള്‍ തടി കൂട്ടുമെന്ന് പുതിയ പഠനം

വീടിനു സമീപത്തുള്ള കൃത്രിമ വിളക്കുകള്‍ അമിതവണ്ണത്തിന് ഇടയാക്കുമെന്ന് പുതിയ പഠനം. രാത്രിയിലെ ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകളുടെ ഉപഗ്രഹ ചിത്രങ്ങളുടെ കൂടി സഹായത്തോടെ അവ വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. അമേരിക്കന്‍ സൈന്യമാണ് ഉപഗ്രഹ ചിത്രങ്ങള്‍ എടുത്തത്. ലോകാരോഗ്യ സംഘടനയുടെ കൂടെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകള്‍ക്ക് സമീപം താമസിക്കുന്ന പുരുഷനോ സ്ത്രീയോ അമിതവണ്ണക്കാരാകുന്നതിനു സാധ്യത കൂടുതലാണെന്നു ഗവേഷകര്‍ കണ്ടെത്തി.

ഇസ്രായേലിലെ ഹാഫിയ സര്‍വകലാശാലയില്‍ നിന്നുള്ള സംഘമാണ് ഗവേഷണം നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകള്‍ തെളിഞ്ഞിരിക്കുന്നിടത്ത് ആളുകള്‍ അസ്തമയ സമയത്തു തന്നെ ഭക്ഷണം കഴിക്കുന്നതിനു കാരണമാകുന്നു. ഇത് ശരീരത്തിലെ ദഹനപ്രക്രിയയെ പതുക്കെയാക്കുമെന്നും അങ്ങനെ തടികൂടാന്‍ കാരണമാകുമെന്നും കണ്ടെത്തി. ഉറക്കചക്രത്തെ നിയന്ത്രിക്കുന്ന മെലാറ്റണിന്റെ ഉല്‍പാദനത്തെയും ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകള്‍ സ്വാധീനിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. അതേസമയം, നേരിയ പ്രകാശമുള്ള ബള്‍ബുകള്‍ അമിതവണ്ണത്തിന് കാരണമാകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സ്മാര്‍ട്‌ഫോണുകളുടെ സ്‌ക്രീനിലെ വെളിച്ചവും ആളുകളുടെ ഭാരവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News