സ്ത്രീയുടെ ഇഷ്ടപുരുഷനാകാന്‍ നിങ്ങള്‍ക്കുണ്ടാകേണ്ട 8 ഗുണങ്ങള്‍

ഏതൊരു സ്ത്രീയുടെയും സങ്കല്‍പത്തില്‍ അവളുടെ പുരുഷന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളുടെ പട്ടികയ്ക്ക് അന്ത്യമുണ്ടാകില്ല. ഒരു നെടുനീളന്‍ പട്ടിക തന്നെയായിരിക്കും അത്. എന്നാല്‍, ആ ഗുണങ്ങള്‍ എല്ലാം ഒരു പുരുഷന് ഉണ്ടാകുക സാധ്യമല്ല. എന്നാല്‍, ചില കാര്യങ്ങളുണ്ട്. ഒരു സ്ത്രീയുടെ ഇഷ്ടപുരുഷനാകാന്‍ അവശ്യം വേണ്ട ചില ഗുണങ്ങള്‍. അത്തരം എട്ട് ഗുണങ്ങള്‍ ഇനി പറയുന്നു.

1. ജെന്റില്‍മാന്‍

ഒരു സ്ത്രീ ആഗ്രഹിക്കുന്നതാണ് അവളുടെ പുരുഷന്‍ ദയാലുവും വിനീതനും അവളെ എല്ലാ കാര്യത്തിലും കെയര്‍ ചെയ്യുന്നവനും ആയിരിക്കണം എന്നത്. അത്തരത്തിലുള്ളവരെയാണ് ജെന്റില്‍മാന്‍ എന്നു വിളിക്കുന്നത്. മാന്യനായ പുരുഷന്‍ തന്റെ പെണ്ണിനു വേണ്ടി ഇരിക്കാന്‍ ആദ്യം കസേര വലിച്ചിട്ടു കൊടുക്കും. വാതില്‍ തുറന്ന് അവന്‍ ആദ്യം അകത്തു കയറുന്നതിനു മുമ്പ് അവള്‍ക്കായി വാതില്‍ തുറന്നു പിടിച്ച് കൊടുക്കും. ഏതൊരു കാര്യത്തിനും അവളെ സഹായിക്കും. അങ്ങനെയുള്ള പുരുഷനെയാണ് ഒരു സ്ത്രീ ഇഷ്ടപ്പെടുക.

2. പെരുമാറ്റമല്ല, നിലപാട്

ഒരാളുടെ പെരുമാറ്റം കൊണ്ടുമാം്ര ഒരു പെണ്ണിന് ഒരാളെ ഇഷ്ടമാകണമെന്നില്ല. തന്റെ പുരുഷന്‍ സത്യസന്ധനും നിലപാടുകളില്‍ വിട്ടുവീഴ്ച ഇല്ലാത്തവനും നേരെചൊവ്വെ കാര്യങ്ങള്‍ പറയുന്നവനും ചെയ്യുന്നവനും ആയിരിക്കണം എന്നാണ് സ്ത്രീയുടെ ആഗ്രഹം. സ്ത്രീയുടെ നല്ല ആവശ്യങ്ങളോട് മുഖം തിരിക്കാത്തവനായിരിക്കണം. അവള്‍ ചോദിക്കുന്നതിനോട് ഒരു ഇഷ്ടക്കേടും കാണിക്കാത്തവനായിരിക്കണം എന്നും അവള്‍ കൊതിക്കും.

3. ആക്ഷന്‍ ഓറിയന്റഡ്

യഥാര്‍ത്ഥ പുരുഷന്‍ ആക്ഷന്‍ ഓറിയന്റഡ് ആയിരിക്കും. ഒരു വലിയ സംഭവത്തില്‍ തീരുമാനം എടുക്കേണ്ടി വന്നാല്‍ മറ്റൊരാളുടെ കാര്യം നോക്കാതെ സ്വന്തമായി തീരുമാനം എടുക്കുന്നവരായിരിക്കണം എന്നാണ് സ്ത്രീ ആഗ്രഹിക്കുക. അതിനു മറ്റുള്ളവരുടെ അനുമതിക്കായി കാത്തിരിക്കില്ല. പകരം സ്വന്തമായി പരിഹാരം കണ്ടെത്തി അതില്‍ വിജയിക്കും. സ്വന്തമായി തീരുമാനം എടുക്കുന്നവരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം.

4. ശാന്തസ്വഭാവമുള്ളവന്‍

ശാന്തസ്വഭാവമുള്ളവരെയാണ് സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടം. ഇത്തരക്കാര്‍ക്ക് ഒരു പ്രശ്‌നത്തെ ബുദ്ധിപരമായി സമീപിക്കാനും പരിഹാരം കാണാനും സാധിക്കും.വളരെ പെട്ടെന്ന് ദേഷ്യപ്പെടുകയുമില്ല. തന്റെ പങ്കാളിയെ വാക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ നോവിക്കുകയുമില്ല.

5. ഉറച്ച ശരീരപ്രകൃതമുള്ളവര്‍

ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ ശരീരമാണ് അവന്റെ ക്ഷേത്രം. അവര്‍ സ്വന്തം ശരീരത്തെ കാക്കുന്നവരായിരിക്കും. ശരീരം മാത്രമാണ് എല്ലാം എന്നല്ല. അതും ഒരു ഘടകമാണ് എന്നര്‍ത്ഥം. എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നവരെയായിരിക്കും സ്ത്രീകള്‍ക്ക് ഇഷ്ടം.

6. ആത്മാര്‍ത്ഥതയുള്ളവര്‍

യഥാര്‍ത്ഥ പുരുഷന്‍ വാക്കുകള്‍ നല്‍കുന്നവന്‍ മാത്രമാകില്ല. അതു പാലിക്കുന്നവന്‍ കൂടിയാകും. അവര്‍ തന്റെ വാക്കുകള്‍ക്ക് വില കല്‍പിക്കുന്നവരായിരിക്കും. അത്തരക്കാരോടൊപ്പം താന്‍ സുരക്ഷിതയാണെന്നൊരു ബോധം പെണ്‍കുട്ടികള്‍ക്കുണ്ടാകും.

7. ആത്മവിശ്വാസമുള്ളവന്‍

ആത്മവിശ്വാസമുള്ളവനാണ് യഥാര്‍ത്ഥ പുരുഷന്‍. ഇത്തരക്കാരെയാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുക. അവര്‍ പറയുന്നതിലും ചെയ്യുന്നതിലും സ്വയം വിശ്വാസം അര്‍പ്പിക്കുകയും ചെയ്യും. തന്റെ വഴിയില്‍ എന്തു മാര്‍ഗതടസ്സം ഉണ്ടായാലും അതില്‍ നിന്ന് പിന്‍മാറുകയില്ല.

8. സമൂഹം

താന്‍ ജീവിക്കുന്ന സമൂഹത്തെ കുറിച്ച് ശ്രദ്ധാലുവായിരിക്കും യഥാര്‍ത്ഥ പുരുഷന്‍. എന്നാല്‍, തനിക്കു ചുറ്റും കാണുന്ന തെറ്റിനെ തെറ്റ് എന്നു തന്നെ വിളിച്ചു പറയാനുള്ള ചങ്കൂറ്റം കാണിക്കുന്നവനുമായിരിക്കും. തനിക്ക് ശരിയെന്നു തോന്നുന്നതു ചെയ്യുന്നവനും ആയിരിക്കും യഥാര്‍ത്ഥ പുരുഷന്‍. എന്തു വന്നാലും നേരിടാം എന്ന ചങ്കുറപ്പുള്ളവനെയാണ് സ്ത്രീക്ക് ഇഷ്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here