നുണപരിശോധനയില്‍ നിരപരാധിത്വം തെളിഞ്ഞാല്‍ പി ജയരാജനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുമോ; നുണപരിശോധനയില്‍ സിബിഐ സ്വീകരിക്കുന്നത് അവസരവാദമെന്നും എംവി ജയരാജന്‍

കണ്ണൂര്‍: പി ജയരാജനെ നുണപരിശോധനയ്ക്ക് വിധേയനാക്കി നിരപരാധിത്വം തെളിഞ്ഞാല്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുമോ എന്ന് സിബിഐയോട് പി ജയരാജന്റെ ചോദ്യം. ഫസല്‍ കേസ് ഉള്‍പ്പടെയുള്ളവയില്‍ പ്രതികളായ മൂന്ന് പേരെ നേരത്തെ സിബിഐ മുണപരിശോധനയ്ക്ക് വിധേയരാക്കി. എന്നാല്‍ റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു. നിരപരാധികള്‍ എന്ന് തെളിഞ്ഞിട്ടും എന്തുകൊണ്ടാണ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാത്തതെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എംവി ജയരാജന്‍ ചോദിച്ചു.

ഫസല്‍ കേസില്‍ കാരായി രാജന്‍ ഉള്‍പ്പടെ 3 പേര്‍ നുണപരിശോധനയ്ക്ക് സദ്ധമാണെ് രേഖാമൂലം സിബിഐയെ അറിയിച്ചു. എന്നാല്‍ ഇവരെ എന്തുകൊണ്ട് പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയില്ല എന്നും എംവി ജയരാജന്‍ ചോദിച്ചു. ഈ ചോദ്യങ്ങള്‍ക്ക് സമൂഹത്തിനുമുമ്പാകെ സിബിഐ ഉത്തരം നല്‍കിയിട്ടു പോരെ പുതിയ നുണപരിശോധന എന്നും പി ജയരാജന്‍ ചോദിച്ചു.

നുണപരിശോധന നടത്തി പോസീറ്റിവ് റിസള്‍ട്ട് ലഭിച്ച കേസിലെ സ്ഥിതിയും വ്യത്യസ്തമല്ല. ബാര്‍ കോഴക്കേസില്‍ സാക്ഷിയായ ഡ്രൈവറെ നുണപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മന്ത്രി കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞു. എന്നാല്‍ പ്രസ്തുത മന്ത്രിയെ അറസ്റ്റുചെയ്ത് ജയിലിലടക്കാന്‍ വിജിലന്‍സ് തയ്യാറായിട്ടില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.

നുണപരിശോധനയ്ക്ക് വിധേയമാക്കി നിരപരാധിത്വം തെളിഞ്ഞാല്‍ പ്രതിപ്പട്ടികയില്‍ നിന്നും പി ജയരാജനെ ഒഴിവാക്കുമോ എന്ന് സിബിഐ വ്യക്തമാക്കണം. മുന്‍ അനുഭവം അതല്ല എതുകൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. സമീപകാലത്ത് പ്രധാനപ്പെട്ട കേസുകളില്‍ നുണപരിശോധന നടത്തിയപ്പോള്‍ ഫലമെന്തെന്ന് പരിശോധിക്കാനോ നിരപരാധികളെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനോ അപരാധികളെ പിടികൂടാനോ അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. സിബിഐ തന്നെ വിവിധകേസുകളില്‍ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നത്. ഫസല്‍ വധക്കേസ് ആദ്യം അന്വേഷിച്ച പോലീസിന് മുമ്പാകെ സംഭവം കണ്ടില്ലെന്ന്് പറഞ്ഞ രണ്ട് സാക്ഷികളും സിബിഐ ചോദ്യം ചെയ്തപ്പോള്‍ കണ്ടു എന്ന് പറഞ്ഞതായാണ് രേഖപ്പെടുത്തിയത്. ഈ രണ്ട് രേഖകളും കുറ്റപത്രത്തോടൊപ്പമുണ്ട്. ഇത്തരത്തില്‍ കള്ളത്തെളിവുകള്‍ ഉണ്ടാക്കുതില്‍ മിടുക്കന്മാരുമാണ് ചില സിബിഐ ഉദ്യോഗസ്ഥര്‍. ഫസല്‍ക്കേസ് അന്വേഷണത്തിന്റെ ചുക്കാന്‍ പിടിച്ച പലരും ഇപ്പോള്‍ കതിരൂര്‍ കേസിന്റെ അന്വേഷണത്തിലുമുണ്ട് എന്നും എംവിീ ജയരാജന്‍ പറഞ്ഞു.

ഫസല്‍ കേസില്‍ നുണപരിശോധനാഫലം നെഗറ്റീവ് ആയപ്പോള്‍ പ്രതിപ്പട്ടികയില്‍ നിന്ന് നിരപരാധികളെ ഒഴിവാക്കുന്നില്ല. വീണ്ടും നുണപരിശോധനാ വാദമുയര്‍ത്തുവര്‍ ആദ്യം നടത്തിയ പരിശോധനയുടെ റിസള്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കണം. എന്നിട്ട് പുതിയ നുണപരിശോധനാവാദം മുന്നോട്ട് വയ്ക്കണം. സിബിഐ അന്വേഷണം ആര്‍എസ്എസ്സിനും കോണ്‍ഗ്രസ്സിനും വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവര്‍ക്ക് രാഷ്ട്രീയ പ്രചരണം നടത്തുതിനുവേണ്ടി വിഷയം സൃഷ്ടിക്കാന്‍ മാത്രം സിബിഐ അധ:പതിക്കാന്‍ പാടില്ലായിരുന്നുവെന്നും എംവി ജയരാജന്‍ വിമര്‍ശിച്ചു.

കടുത്ത ഹൃദ്‌രോഗിയായ പി ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ തന്നെ പരീക്ഷണത്തിനുവേണ്ടി അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ ഏതെങ്കിലുമൊരു ഡോക്ടറോ മെഡിക്കല്‍ ബോര്‍ഡോ തയ്യാറാവുമെന്ന് കരുതുന്നില്ല. സിബിഐ യുടെ പുതിയ നുണപരിശോധനാ ബോംബും ആര്‍എസ്എസിനും കോണ്‍ഗ്രസ്സിനും രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാക്കി മാറ്റാനുള്ള നീക്കമാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും സിബിഐയുടെ രാഷ്ട്രീയ വേട്ടയാടലിനെതിരായി ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും എംവി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News