സിംബാബ്‌വെയെ തോല്‍പിച്ച് അഫ്ഗാനിസ്താന്‍ ട്വന്റി-20 ലോകകപ്പിന്റെ സൂപ്പര്‍ടെന്നില്‍; ജയം 59 റണ്ണിന്

നാഗ്പൂര്‍: അഫ്ഗാനിസ്താന്‍ ട്വന്റി-20 ലോകകപ്പിന്റെ സൂപ്പര്‍ടെന്നില്‍ കടന്നു. സിംബാബ്‌വെയെ 59 റണ്‍സിന് തോല്‍പിച്ചാണ് അഫ്ഗാന്‍ സൂപ്പര്‍ടെന്നില്‍ കടന്നത്. 186 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെക്ക് നിശ്ചിത ഓവറില്‍ 127 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 17 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പനിയങ്കരയും 15 റണ്‍സെടുത്ത ചിഗുംബുരയും മാത്രമാണ് സിംബാബ്‌വെ നിരയില്‍ ചെറുത്തുനില്‍പ് പ്രകടമാക്കിയത്. റാഷിദ് ഖാന്‍ 3 വിക്കറ്റു വീഴ്ത്തി. മുഹമ്മദ് നബിയുടെ അര്‍ധസെഞ്ചുറി പ്രകടനവും മുഹമ്മദ് ഷഹ്‌സാദിന്റെയും സമിയുള്ളയുടെയും തകര്‍പ്പന്‍ ബാറ്റിംഗുമാണ് അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്താന് ഓപ്പണര്‍ ഷഹ്‌സാദ് മികച്ച തുടക്കമാണ് നല്‍കിയത്. ഷഹ്‌സാദ് 40 റണ്‍സെടുത്തു. നൂര്‍ അലിയും (10), അസ്ഗറും (0), ഗുല്‍ബാദിനും (7) പരാജയപ്പെട്ടെങ്കിലും സമിയുള്ളയും മുഹമ്മദ് നബിയും ചേര്‍ന്ന് അഫ്ഗാനെ രക്ഷിച്ചു. സമിയുള്ള 43ഉം നബി 52ഉം റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെക്ക് തുടക്കം മുതല്‍ തകര്‍ച്ചയായിരുന്നു. ഓപ്പണര്‍മാരായ സിബാന്ദ 13 റണ്‍സിനും മസാകട്‌സ 11ഉം റണ്‍സെടുത്തു പുറത്തായി. മുടുംബാമി (10), വില്യംസ് (13), സികന്ദര്‍ റാസ (15) എന്നിവരും പരാജയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here