ബാങ്ക് വായ്പകളില്‍ മനപൂര്‍വം വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി സെബി; വായ്പ തിരിച്ചടയ്ക്കാത്ത കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വിലക്ക്

ദില്ലി: വന്‍തുകയുടെ ബാങ്ക് വായ്പകളിന്മേല്‍ മനപൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഇത്തരം വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ സെബി തീരുമാനിച്ചു. വന്‍കിട കമ്പനികള്‍ക്കും പൊതുപണം വിനിയോഗിച്ച് ഓഹരി കച്ചവടം നടത്തുന്നവര്‍ക്കും ഉള്‍പ്പടെ നിയന്ത്രണം ബാധകമാക്കും. ദില്ലിയില്‍ ചേര്‍ന്ന സെബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം.

വീഴ്ചവരുത്തുന്ന കമ്പനികളെയും മറ്റ് ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍നിന്ന് വിലക്കുണ്ട്. ഒപ്പം മ്യൂച്വല്‍ ഫണ്ട് വില്‍പ്പനക്കാര്‍ക്കും ബ്രോക്കറേജ് ഫേമുകള്‍ക്കും നിയന്ത്രണം ബാധകമാവും. ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍നിന്ന് ഇത്തരം കമ്പനികളെ സെബി വിലക്കും.

മദ്യ വ്യവസായി വിജയ് മല്യ 9,000 കോടി രൂപയുടെ വായ്പ കുടിശിഖ വരുത്തിയതിനെ തുടര്‍ന്നാണ് സെബി തീരുമാനം. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കോടതിയെ സമീപിച്ചു. വിജയ് മല്യയുടെ നടപടി വന്‍വിവാദമാവുകയും ചെയതു. ഈ സാഹചര്യത്തിലാണ് സെബിയുടെ കരുതല്‍ നടപടി. സെബി യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News