സംഘപരിവാര്‍ നിലപാടുമായി വീണ്ടും മേജര്‍ രവി; അവസരം കിട്ടിയാല്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പും

കൊച്ചി: സംഘപരിവാറിനോടുള്ള അടുത്ത നിലപാട് വ്യക്തമാക്കി വീണ്ടും സംവിധായകന്‍ മേജര്‍ രവി. ദുര്‍ഗാ ദേവിയെ ആക്ഷേപിച്ച മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ച് തുപ്പുമെന്ന് മേജര്‍ രവി പറഞ്ഞു. ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണ്. അവതാരകയുടെ വര്‍ഗവും അത് തന്നെയായിരിക്കും. ഇത്തരത്തില്‍ സംസ്‌കാരം ഉള്ളവര്‍ക്ക് സ്വന്തം അമ്മയെപ്പറ്റി പറഞ്ഞാലും കുഴപ്പമില്ല. ദൈവങ്ങളെ പറ്റി പറയുമ്പോള്‍ ശക്തമായ പ്രതികരണം ഉണ്ടാകാത്തതില്‍ വിഷമം ഉണ്ടെന്നും മേജര്‍ രവി പറഞ്ഞു. കൊച്ചിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് മേജര്‍ രവിയുടെ വിവാദ പരാമര്‍ശം.

Bite Courtesy- Reporter TV

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News