കശുവണ്ടി ഫാക്ടറിയിലെ മാനേജ്‌മെന്റ് ജീവനക്കാരെ സ്ത്രീ തൊഴിലാളികള്‍ തടഞ്ഞുവച്ചു; കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ തൊഴിലാളികളുടെ പ്രതിഷേധം

കൊല്ലം: കൊല്ലത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറി മാനേജ്‌മെന്റ് സ്റ്റാഫുകളെ തടഞ്ഞുവച്ച കശുവണ്ടി തൊഴിലാളികളെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ സ്ത്രീ തൊഴിലാളികള്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം തുടരുകയാണ്.

പുന്തലത്താഴം സുജാത ഫാക്ടറി തൊഴിലാളികളാണ് താല്‍ക്കാലിക തൊഴിലാളികള്‍ക്ക് മാത്രം ആനുകൂല്യം നല്‍കാനെത്തിയ മാനേജ്‌മെന്റ് ജീവനക്കാരെ സ്ഥിരം തൊഴിലാളികള്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ തടഞ്ഞുവച്ചത്. തങ്ങളറിയാതെ ഫാക്ടറി കൈമാറ്റം ചെയ്യാന്‍ ഉടമ ശ്രമിച്ചെന്നും കഴിഞ്ഞ ഇരുപത് വര്‍ഷമായി പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങള്‍ നല്‍കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here