ജാര്‍ഖണ്ഡില്‍ അല്‍ ക്വയ്ദയുടെ പരിശീലന ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദില്ലി പൊലീസ്; കാസ്മിയുടെ മൊഴിയില്‍ അന്വേഷണം ആരംഭിച്ചു

ദില്ലി: ജാര്‍ഖണ്ഡില്‍ തീവ്രവാദസംഘടനയായ അല്‍ ക്വയ്ദയുടെ പരിശീലന ക്യാമ്പ് പ്രവര്‍ത്തിക്കുന്നതായി ദില്ലി പൊലീസ്. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി സംശയിക്കുന്ന മൗലാന അബ്ദുല്‍ റഹ്മാന്‍ കാസ്മിയാണ് പരിശീലന ക്യാമ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ദില്ലി പൊലീസിനോട് വെളിപ്പെടുത്തിയത്. കാസ്മി തന്നെയാണ് ക്യാമ്പ് തയ്യാറാക്കിയതെന്നും പൊലീസ് പറഞ്ഞു.

കാസ്മിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പരിശീലന ക്യാമ്പ് എവിടെയെന്ന് ഉടന്‍ കണ്ടെത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാസ്മിയുമായി ബന്ധമുള്ള ചിലരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാസ്മിയുടെ കേസിന്റെ അന്വേഷണം നീട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് പൊലീസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി അന്വേഷണ കാലയളവ് ജൂണ്‍ 10 വരെ നീട്ടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News