ആല്‍പ്‌സില്‍ മഞ്ഞുമല ഇടിഞ്ഞ് ആറ് പര്‍വതാരോഹകര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഇറ്റാലിയന്‍ ദൗത്യസംഘം

റോം: ആല്‍പ്‌സില്‍ മഞ്ഞുമല ഇടിഞ്ഞ് ആറ് പര്‍വതാരോഹകര്‍ മരിച്ചു. ഇറ്റലി-ഓസ്‌ട്രേലിയ അതിര്‍ത്തിയില്‍ മോണ്ടെ നിവോസോയിലായിരുന്നു അപകടം. ഒരു ഡസനോളം ആളുകളാണ് അപകടത്തില്‍പ്പെട്ടത്. പത്തോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഇറ്റാലിയന്‍ ദൗത്യസംഘം അറിയിച്ചു.

Alps-avalanche-2

രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ വളരെക്കുറിച്ച് ഇന്ധനം മാത്രമേ ഇവയില്‍ ഉപയോഗിക്കാനാവൂ. ഇതുമൂലം രക്ഷാപ്രവര്‍ത്തനം വൈകുകയാണ്.

Alps-avalanche-3

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News