ഡിജെ സംഗീതത്തിന്റെ അകമ്പടിയില്‍ നായകള്‍ തമ്മിലുള്ള വിവാഹം; ചടങ്ങില്‍ പങ്കെടുത്തത് 5000 പേര്‍; വധുവിന് വികാരനിര്‍ഭരമായ യാത്രയയപ്പ്; വീഡിയോ കാണാം

ലഖ്‌നൗ: ഡിജെ സംഗീതത്തിന്റെ അകമ്പടിയിലും 5000 പേരുടെ അനുഗ്രഹത്തോടെയും ഉത്തര്‍പ്രദേശില്‍ നായകളുടെ വിവാഹച്ചടങ്ങുകള്‍. കുശാംബി ജില്ലയിലെ പവാറാ ഗ്രാമത്തിലാണ് ഈ വ്യത്യസ്ത വിവാഹം നടന്നത്. ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടന്നത്. ഇരുനായകളുടെയും ഉടമകളാണ് വിവാഹത്തിന് നേതൃത്വം വഹിച്ചത്.

വസന്ത് ത്രിപാദി എന്നയാളുടെ വളര്‍ത്ത് നായ ഷഗണായിരുന്നു വരന്‍. ജുങ്ക് ബഹദൂറിന്റെ വളര്‍ത്ത് നായ ഷഗുനിയ വധുവും. സാധാരണ വിവാഹത്തിനുള്ള എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തിയായിരുന്നു നായകളുടെ വിവാഹവും. വിവാഹശേഷം വികാര നിര്‍ഭരമായ യാത്രയയപ്പാണ് ജുങ്ക് ബഹദൂര്‍ ‘വധു’വിന് നല്‍കിയത്. നിറഞ്ഞ കണ്ണുകളോടെ അവളെ കാറിലാണ് ‘വരന്റെ’ വീട്ടിലേക്ക് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here