നിത്യാനന്ദയും രഞ്ജിതയും വെങ്കിടേശ്വര ക്ഷേത്രത്തില്‍; വിവാദത്തിന് ശേഷം ഇരുവരും ഒന്നിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത് ആദ്യമായി; വീഡിയോ കാണാം

ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദയും തെന്നിന്ത്യന്‍ ചലച്ചിത്ര താരം രഞ്ജിതയും തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ബുധനാഴ്ചയാണ് ഇരുവരും ക്ഷേത്രദര്‍ശനത്തിനെത്തിയത്. നിത്യാനന്ദയുടെ 15 ശിഷ്യരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

രഞ്ജിതയുമായുള്ള സ്വകാര്യദൃശ്യങ്ങളിലൂടെയാണ് നിത്യാനന്ദ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അനുയായികളെ സാമ്പത്തികമായും ലൈംഗികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പരാതികളാണ് നിത്യാനന്ദയുടെ പേരിലുള്ളത്. കഴിഞ്ഞ വര്‍ഷവും ആശ്രമത്തിലെ ഒരു പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നിത്യാനന്ദക്കെതിരെ പരാതി ലഭിച്ചിരുന്നു.

2010 മാര്‍ച്ച് രണ്ടിന് ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം ഇരുവരും ഒന്നിച്ച് പൊതുചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ നിത്യാനന്ദയുമായുള്ള ബന്ധം താന്‍ തുടരുമെന്ന് അന്നേ രഞ്ജിത പറഞ്ഞിരുന്നു.

തിരുവണ്ണാമലൈ സ്വദേശിയായ നിത്യാനന്ദയ്ക്ക് ബംഗളൂരു, തിരുവണ്ണാമലൈ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ആശ്രമങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News