ചേര്‍ത്തല: ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭാര്യാപിതാവിന് സിഡിയിലാക്കി അയച്ചുകൊടുത്ത യുവാവ് ചേര്‍ത്തല പൊലീസിന്റെ പിടിയില്‍. കാസര്‍കോട് ചെറുവത്തൂര്‍ മടക്കര അമൃതാലയം വീട്ടില്‍ കെ.പി. മനീഷാണ് (27) അറസ്റ്റിലായത്.
ചേര്‍ത്തല സ്വദേശിയായ 22കാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ആറുമാസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടാണ് മനീഷ് യുവതിയെ വിവാഹം കഴിച്ചത്. ഗുരുവായൂരില്‍ വച്ച് താലികെട്ടുകയും കാസര്‍കോടുള്ള ക്ഷേത്രത്തില്‍ വിവാഹം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്ന് യുവതി ചേര്‍ത്തലയിലെ വീട്ടിലേക്ക് തിരികെ വന്നു.
അതിന് പിന്നാലെയാണ് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സിഡി പിതാവിന്റെ പേരില്‍ യുവതിയുടെ വീട്ടിലേക്ക് അയച്ചത്. ഫേസ്ബുക്ക്, യുട്യൂബ്, വാട്‌സ് ആപ്പ് എന്നി വഴി വീഡിയോദൃശ്യങ്ങളും ഇയാള്‍ പ്രചരിപ്പിച്ചു. തുടര്‍ന്നാണ് യുവതി ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. സിഐ ടോമി സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post