’35 വര്‍ഷമായില്ലേ, ഒന്നു മാറി കൊടുക്കൂ’; കെസി ജോസഫിനെതിരെ പോസ്റ്ററുകള്‍; ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എക്കെതിരെയും പോസ്റ്റര്‍

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡത്തിലെ ശ്രീകണ്ഠാപുരത്ത് മന്ത്രി കെസി ജോസഫിനെതിരെ പോസ്റ്ററുകള്‍. കെസി ജോസഫ് വീണ്ടും സ്ഥാനാര്‍ഥിയാകുന്നതിനെതിരെയാണ് പോസ്റ്ററുകള്‍. 35 വര്‍ഷമായി മത്സരിക്കുന്ന കെസി ജോസഫ് ഇത്തവണ പിന്‍മാറി യുവതലമുറയ്ക്ക് അവസരം നല്‍കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് മുന്നിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

kc-joseph-1

kc-joseph-2

കെസി ജോസഫ് മാറി ഇരിക്കൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ എത്തിച്ചാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. നിരവധി തവണ കോണ്‍ഗ്രസിന്റെ ചാവേര്‍ സ്ഥാനാര്‍ത്ഥിയായി നിന്ന സതീശന്‍ പാച്ചേനിക്ക് ഈ തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് തന്നെ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

60 ശതമാനത്തോളം മലയോര കര്‍ഷക ക്രിസ്ത്യന്‍ കുടുംബങ്ങളുള്ള മണ്ഡലത്തില്‍ സഭയെ പിണക്കി കൊണ്ട്് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ധൈര്യപ്പെടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി മണ്ഡലത്തില്‍ തുടര്‍ച്ചയായി മത്സരിക്കുന്ന കെസി ജോസഫ് വീണ്ടും മത്സരിക്കുന്നത് സീറ്റ് നഷ്ടപെടാന്‍ ഇടയാക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുന്നത്.

kc-joseph-3

അതിനിടെ ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എക്കെതിരെ കൊച്ചിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. നിര്‍ഗുണനായ എംഎല്‍എയെ കൊച്ചിയിലെ ജനങ്ങള്‍ക്ക് ആവശ്യമില്ലെന്നും എംഎല്‍എ ചെയ്ത വികസനം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന കാണിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. ജനകീയ മുന്നണി കൊച്ചിയുടെ പേരിലാണ് പോസ്റ്ററുകള്‍.

വീണ്ടും മല്‍സരിക്കണമെന്ന ആഗ്രഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഡൊമിനിക് പ്രസന്റേഷന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അഞ്ചു തവണ മത്സരിച്ചത് തെറ്റല്ലെന്നും വിജയസാധ്യത മാത്രമാവണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡമെന്നും ഡൊമിനിക് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News