ആര്‍എസ്എസിന് മനം മാറ്റം; സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റാതിരിക്കരുത്; ക്ഷേത്രപ്രവേശനത്തില്‍ ലിംഗവിവേചനം പാടില്ല; കാക്കി നിക്കര്‍ മാറ്റി തവിട്ട് നിറത്തിലുള്ള പാന്റുടുക്കാനും തീരുമാനം

നാഗ്പൂര്‍: സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയത്തില്‍ മുന്‍ നിലപാടുകളില്‍ നിന്ന് പിന്‍മാറി ആര്‍എസ്എസ് നേതൃത്വം. രാജ്യത്തെ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്നും ലിംഗസമത്വം വേണമെന്നുമാണ് ദേശീയ കൗണ്‍സിലിന്റെ തീരുമാനം.

രാജസ്ഥാനില്‍ നടക്കുന്ന പ്രതിനിധി സഭയില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിഷയത്തില്‍ നേതാവ് ത്രുപ്തി ദേശായിയുടെ നിലപാടിനെ ശക്തമായി പിന്തുണക്കാന്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി തയ്യാറായി. മതപരമായും ആത്മീയപരവുമായ ഒരു വ്യത്യാസവും കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ക്ഷേത്രത്തില്‍ സൗകര്യമൊരുക്കണമെന്നും ജോഷി അഭിപ്രായപ്പെട്ടു. സമരങ്ങളിലൂടെയല്ല, ചര്‍ച്ചകളിലൂടെയാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതെന്നും ബിജെപി നേതൃത്വം വിലയിരുത്തി.

ആര്‍എസ്എസ് പ്രചാരകരുടെ യൂണിഫോമായിരുന്ന കാക്കി നിക്കര്‍ മാറ്റി തവിട്ട് നിറത്തിലുള്ള പാന്റുടുക്കാനും നേതൃയോഗം തീരുമാനിച്ചു. യൂണിഫോം മാറ്റത്തെക്കുറിച്ചും ആര്‍എസ്എസ് നേരത്തെ ആലോചിച്ച് തുടങ്ങിയിരുന്നു. കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും കാക്കി സോക്‌സും ഒരു കുറുവടിയുമാണ് നിലവില്‍ ആര്‍എസ്എസ് പ്രചാരകരുടെ യൂണിഫോം. പഴഞ്ചന്‍ യൂണിഫോം യുവാക്കളെ സംഘടനയിലേക്ക് അടുക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം ചേര്‍ന്ന നേതൃയോഗത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News