മേജര്‍ രവിയുടെ പുതിയ പേര് ‘തുപ്പല്‍ രവി’; വിക്കിപീഡിയ പേജും എഡിറ്റ് ചെയ്തു; 11 ഭീകരരെ കാറിത്തുപ്പി കൊന്ന് പ്രസിദ്ധി നേടിയെന്ന് കരിയര്‍ വിഭാഗം

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞ മേജര്‍ രവിയുടെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തും പരിഹാസം. ഇരട്ട പേര് തുപ്പല്‍ രവിയെന്ന് നല്‍കിയാണ് എഡിറ്റര്‍മാര്‍ രവിയെ പരിഹസിക്കുന്നത്. നിമിഷനേരത്തേക്ക് മാത്രമാണ് പേജ് പരിഹാസരൂപത്തില്‍ ലഭ്യമായത്.

തുപ്പല്‍ ചെറുപ്പക്കാലം മുതലേ രവിയുടെ ദുശീലമാണെന്നും ഭക്ഷണത്തില്‍ തുപ്പിയതിന് പിതാവ് രവിയെ ശിക്ഷിച്ചിട്ടുണ്ടെന്നും എഡിറ്റ് ചെയ്ത പേജില്‍ പറയുന്നു. പേജിലെ കരിയര്‍ വിഭാഗത്തില്‍ ‘പട്ടാളത്തില്‍ ആയിരിക്കുന്ന സമയത്ത് പുള്ളി പതിനൊന്നു ഭീകരരെ കാറിത്തുപ്പി കൊന്ന് പ്രസിദ്ധി നേടിയിരുന്നു- എന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.’

major-ravi

ചാനല്‍ ചര്‍ച്ചക്കിടെ ദുര്‍ഗാ ദേവിയെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പുമെന്ന് രവി പറഞ്ഞത്. ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും അവതാരകയുടെ വര്‍ഗവും അത് തന്നെയായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞിരുന്നു. ഇത്തരത്തില്‍ സംസ്‌കാരം ഉള്ളവര്‍ക്ക് സ്വന്തം അമ്മയെപ്പറ്റി പറഞ്ഞാലും കുഴപ്പമില്ല. ദൈവങ്ങളെ പറ്റി പറയുമ്പോള്‍ ശക്തമായ പ്രതികരണം ഉണ്ടാകാത്തതില്‍ വിഷമം ഉണ്ടെന്നും രവി പറഞ്ഞിരുന്നു. എന്നാല്‍ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയ രംഗത്ത് വരുകയായിരുന്നു.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില ട്രോളുകളും അഭിപ്രായങ്ങളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News