സംഘികളുടെ ബലം കണ്ടു തുപ്പാൻ വന്നാൽ പിന്നെ ഒരു തുള്ളി വെള്ളം കുടിക്കാന്‍ മേജര്‍ രവി ആംഗ്യഭാഷ പഠിക്കേണ്ടിവരുമെന്ന് ശ്രീജ നെയ്യാറ്റിന്‍കര; കത്തി കറിക്കരിയാന്‍ മാത്രമമല്ലെന്നു മറക്കരുതെന്നും വെല്‍ഫയര്‍ പാര്‍ട്ടി നേതാവ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകല സിന്ധു സൂര്യകുമാറിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പണമെന്നു പറഞ്ഞ മേജര്‍ രവിയോട് കത്തി കറിക്കരിയാന്‍ മാത്രമല്ല നാവരിയാനും കൂടി കഴിയുന്നതാണെന്നു മറക്കരുതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര. സിനിമയിലെ കിടിലന്‍ ഡയലോഗ് എഴുതുന്നതുപോലെയാണ് പെണ്ണുങ്ങളുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പുന്നതെന്നു മേജര്‍ രവിക്ക് ഒരു ധാരണയുണ്ടാകും. എന്നാല്‍ തുപ്പിയിട്ടു തിരികെ പോകുമ്പോള്‍ ഒരു തുള്ളി വെള്ളം ചോദിക്കണമെങ്കില്‍ ആംഗ്യഭാഷ പഠിക്കേണ്ടിവരുമെന്നും ശ്രീജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സിന്ധുവിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പുക എന്ന രവിയുടെ ഭീഷണി ഒരു മുന്നറിയിപ്പാണ്. സംഘപരിവാറിന് നേരെ വിരല്‍ ചൂണ്ടുന്ന എല്ലാ സ്ത്രീകളോടുമുള്ള മുന്നറിയിപ്പ്. തങ്ങള്‍ മുറ്റമടിക്കാന്‍ മാത്രമല്ല, ചൂല്‍ ഉപയോഗിക്കുന്നത്. അഭിമാനബോധമുള്ള പെണ്ണിന് ചൂല്‍ ഒരായുധം കൂടിയാണ്. കറിക്കരിയാന്‍ മാത്രമല്ല കത്തി ഉപയോഗിക്കുന്നത്. വേണ്ടിവന്നാല്‍ വിഷം വമിപ്പിക്കുന്ന നാവരിയുമെന്നു മറക്കരുതെന്നും ശ്രീജ പോസ്റ്റുകളില്‍ പറയുന്നു.

മേജര്‍ രവിക്ക് ഒരു ധാരണയുണ്ടാകും സിനിമയിലെ കിടിലന്‍ ഡയലോഗ് എഴുതുന്നത്‌ പോലെ എളുപ്പമാണ് നാട്ടിലെ പെണ്ണുങ്ങളുടെ മുഖത്ത് കാ…

Posted by Sreeja Neyyattinkara on Saturday, 12 March 2016

രവിയോട് മാത്രമല്ല മുഴുവന്‍ സംഘപരിവാരങ്ങളോടും …. ഞങ്ങള്‍ മുറ്റമടിക്കാന്‍ മാത്രമല്ല ചൂല് ഉപയോഗിക്കുന്നത് …… അഭിമാന ബ…

Posted by Sreeja Neyyattinkara on Saturday, 12 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here