ചൂടുകാലത്ത് ആരോഗ്യം നോക്കണേ… വരാനിടയുള്ള രോഗങ്ങളും പരിഹാരങ്ങളും വേനല്‍ക്കാലത്തു ശ്രദ്ധിക്കേണ്ട പത്തുകാര്യങ്ങളും അറിയാം

ചൂടുകാലം വരവായി. കൂടെ അസുഖങ്ങളും. ആഗോള താപനിലയിലെ വ്യത്യാസം, അന്തരീക്ഷ മലിനീകരണം, കാലംതെറ്റി പെയ്യുന്ന മഴകള്‍, ശുചിത്വമില്ലായ്മ… അങ്ങനെ കാരണങ്ങള്‍ പലതാണ്. മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയുന്നതും വേനല്‍ചൂടും അസുഖങ്ങളുടെ മറ്റുകാരണങ്ങളുമാകുന്നു. പുറത്തെ പൊള്ളുന്ന ചൂടില്‍നിന്നു പെട്ടെന്ന് എസിയുടെ തണുപ്പിലേക്ക് എത്തുന്നതും കാരണംതന്നെയാണ്. ഇതമൂലമുണ്ടാകുന്ന താപനിലയിലെ വ്യത്യാസം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

summer-1

ചൂടുകാലത്തെ അസുഖങ്ങള്‍

ചൂടിന്റെ സാന്നിധ്യം കൂടുമ്പോള്‍ ശരീരത്തിലെ ജലത്തിന്റെയും ധാതു ലവണങ്ങളുടെയും അളവ് കുറയുന്നു. തുടക്കത്തില്‍തന്നെ പരിഹരിച്ചില്ലെങ്കില്‍ മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍ വരെയുണ്ടാകാം.

ലക്ഷണങ്ങള്‍
ഉന്‍മേഷക്കുറവ്, ദാഹം, ക്ഷീണം, ദേഹാലസ്യം, അപസ്മാരം

പരിഹാരം
ദിവസവും രണ്ടര ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികള്‍ സംഭാരം, നാരങ്ങാവെള്ളം, തണ്ണിമത്തന്‍ തുടങ്ങിയവ കുടിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News