ചൂടുകാലത്ത് ആരോഗ്യം നോക്കണേ… വരാനിടയുള്ള രോഗങ്ങളും പരിഹാരങ്ങളും വേനല്‍ക്കാലത്തു ശ്രദ്ധിക്കേണ്ട പത്തുകാര്യങ്ങളും അറിയാം

ത്വക്ക് രോഗങ്ങള്‍

 ഫോട്ടോ ഡെര്‍മറ്റൈറ്റിസ്

ചര്‍മം പൊട്ടുകയും ചര്‍മം പിളര്‍ന്നു നിറം മാറുകയുന്ന രോഗമാണിത്.

 വരണ്ടചര്‍മം

ചൊറിച്ചില്‍, തൊലിയില്‍ നിറം മാറല്‍ എന്നിവയാണ് വരണ്ട ചര്‍മത്തിന്റെ ലക്ഷണങ്ങള്‍

ചൂടുകുരു

ത്വക്കില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചില്‍ അനുഭവപ്പെടും.

 ഫംഗസ് ബാധ

കഴുത്ത്, നെഞ്ച്, കൈ, കാല്‍, തുടകള്‍ എന്നിവിടങ്ങളില്‍ അകാരണമായ ചൊറിച്ചില്‍. കറുത്തനിറം, പൊട്ടല്‍ എന്നിവ കാണുന്നു

ഉഷ്ണാഘാതം

അന്തരീക്ഷത്തിലെ ഊഷ്മാവ് നാല്‍പതു ഡിഗ്രി സെല്‍ഷ്യസിനു മുകളിലാകുമ്പോഴാണ് സാധാരണ ഉഷ്ണാഘാതം ഉണ്ടാകുന്നത്. തളര്‍ച്ച, മോഹാലസ്യം, തലകറക്കം എന്നിവ അനുഭവപ്പെടും.ചൊറിച്ചില്‍, തടിപ്പ്, തൊലി വരള്‍ച്ച എന്നിവയും സാധാരണ കാണപ്പെടുന്നു

നോണ്‍ മെലനോമ കാന്‍സര്‍

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തൊലിപ്പുറത്തു ചുവപ്പുനിറം ഉണ്ടാക്കും. നീരിളക്കം പോലെ ചുവന്നു തടിച്ച പാടുകളും കാണപ്പെടും. സ്ഥിരമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നവര്‍ക്ക് കാന്‍സര്‍ പിടിപെടാനുള്ള സാധ്യതയുണ്ട്.

പരിഹാരം/പ്രതിരോധം
അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്ന ക്രീമുകള്‍, ലോഷനുകള്‍, മോയിസ്ചറൈസിംഗ് ക്രീമുകള്‍ എന്നിവ തൊലിപ്പുറത്ത് ഇടയ്ക്കിടെ പുരട്ടുക. തണുത്ത വെള്ളത്തില്‍ ശരീരം നന്നായി കഴുകുക. ചെറിയ ചൊറിച്ചില്‍, ഉണലുകള്‍ എന്നിവിടങ്ങളില്‍ കലാമിന്‍ ലോഷന്‍ പുരട്ടാം. അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ശരീരത്തില്‍ വിയര്‍പ്പ് അടിഞ്ഞുകൂടാതെ സംരക്ഷിക്കുക. ഒരാള്‍ ഉപയോഗിച്ച സോപ്പ്, ടവല്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News