ചൂടുകാലത്ത് ആരോഗ്യം നോക്കണേ… വരാനിടയുള്ള രോഗങ്ങളും പരിഹാരങ്ങളും വേനല്‍ക്കാലത്തു ശ്രദ്ധിക്കേണ്ട പത്തുകാര്യങ്ങളും അറിയാം

പകർച്ചവ്യാധികൾ

വെള്ളത്തിൽകൂടി പകരുന്നവ

കോളറ, അതിസാരം, ടൈഫോയ്ഡ്, എലിപ്പനി

ലക്ഷണങ്ങള്‍: പനി, വയറിളക്കം, വയറുവേദന, വിശപ്പില്ലായ്മ, ഛര്‍ദി, തലവേദന, വിറയല്‍, കണ്ണില്‍ രക്തസ്രാവം

പരിഹാരം/പ്രതിരോധം: തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒആര്‍എസ്, നാരങ്ങാവെള്ളം എന്നിവ കുടിക്കുക.

ഭക്ഷണത്തില്‍കൂടി പകരുന്നവ

ടൈഫോയിഡ്, മഞ്ഞപ്പിത്തം

ലക്ഷണങ്ങള്‍: പനി, ഛര്‍ദി, മൂത്രത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം

പരിഹാരം/പ്രതിരോധം: വൃത്തിയോടു കൂടി പാചകംചെയ്ത ഭക്ഷണവും തിളപ്പിച്ചാറിയ വെള്ളവും മാത്രം ഉപയോഗിക്കുക. കൊഴുപ്പുകൂടിയ ഭക്ഷണം, വെളിച്ചെണ്ണ, സോഡ, ബിയര്‍, മദ്യം, തുടങ്ങിയവ ഒഴിവാക്കുക. വഴിയോരങ്ങളില്‍നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

വായുവില്‍കൂടി പകരുന്നവ

ചിക്കന്‍പോക്‌സ്, മുണ്ടിനീര്

ലക്ഷണങ്ങള്‍: ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍, ത്വക്കിന് താഴെ തുടിപ്പ്, വീല്‍ക്കല്‍, ക്ഷീണം, പനി, വിറയല്‍

പരിഹാരം/പ്രതിരോധം: അസുഖമുള്ള വ്യക്തികളുമായി സമ്പര്‍ക്കം കുറയ്ക്കുക. വെള്ളവും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. രോഗം വന്നാല്‍ ഉടനടി വൈദ്യസഹായം തേടുക. അല്ലെങ്കില്‍ രോഗം മൂര്‍ഛിച്ച് ന്യൂമോണിയ പോലുള്ള മറ്റുള്ള അവസ്ഥയിലേക്കു നീങ്ങാം.

ചെങ്കണ്ണ്

ലക്ഷണങ്ങള്‍: കണ്ണിനു ചുവപ്പുനിറം, ചൊറിച്ചില്‍, അസ്വസ്ഥത, കണ്ണില്‍ പീള കെട്ടുക, പഴുപ്പ് വരിക, കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ കുരുവരിക.

പരിഹാരം/പ്രതിരോധം: ഡോക്ടറുടെ നിര്‍ദേശപ്രകാരം തുള്ളിമരുന്നുകള്‍ ഉപയോഗിക്കുക. കണ്ണടച്ചു തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. കണ്ണിന് അധികം പ്രവൃത്തിഭാരം നല്‍കരുത്. കുരുക്കളില്‍ ചൂടുപിടിക്കുന്നത് നല്ലതാണ്. സണ്‍ഗ്ലാസ് ഉപയോഗിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News