ഗായിക മഞ്ജരിക്ക് അദീബ് പുരസ്‌കാരം; അംഗീകാരം ഉറുദു ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനയ്ക്ക്

മുംബൈ: സാഹിര്‍ കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയഅദീബ് ഇന്റര്‍നാഷണലിന്റെ അദീബ് പുരസ്‌കാരം ഗായിക മഞ്ജരിക്ക്. ഉര്‍ദുഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് സാഹിര്‍ കള്‍ച്ചറല്‍ അക്കാദമി പ്രസ്താവനയില്‍ അറിയിച്ചു. സ്വര്‍ണമെഡലും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 19ന് ലുധിയാനയില്‍ വച്ച് നടത്തുന്ന ജാഷ്ന്‍-ഇ-സാഹിര്‍ ഫെസ്റ്റിവലില്‍ പുരസ്‌കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News