നിയമത്തെ വെല്ലുവിളിച്ച് ശ്രീ ശ്രീ രവിശങ്കര്‍; ട്രൈബ്യൂണല്‍ വിധിച്ച പിഴ അടയ്ക്കില്ല; അടച്ച പൈസ നഷ്ടപരിഹാരമായി കണക്കാക്കട്ടെ

ദില്ലി: നിയമത്തെ വെല്ലുവിളിച്ച് വീണ്ടും ശ്രീ ശ്രീ രവിശങ്കര്‍. ഹരിത ട്രൈബ്യൂണല്‍ വിധിച്ച 5 കോടി രൂപ പിഴ അടയ്ക്കില്ലെന്ന് ശ്രീ ശ്രീ രവിങ്കര്‍ പറഞ്ഞു. നിലവില്‍ അടച്ച പൈസ നഷ്ടപരിഹാരമായി കണക്കാക്കിയാല്‍ മതി. ലോക സാംസ്‌കാരികോത്സവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ട്രൈബ്യൂണല്‍ നിര്‍ദേശിച്ച പ്രകാരം 25 ലക്ഷം രൂപ അടച്ചിട്ടുണ്ട്. ഇതു ട്രൈബ്യൂണല്‍ തന്നെ നിര്‍ദേശിച്ച പ്രകാരം നഷ്ടപരിഹാരമായി കണക്കാക്കിയാല്‍ മതിയെന്നും ശ്രീ ശ്രീ രവിശങ്കര്‍ വ്യക്തമാക്കി.

ലോക സാംസ്‌കാരികോത്സവത്തോട് അനുബന്ധിച്ച് യമുനാതീരം അലങ്കോലമാക്കിയതിനും പാരിസ്ഥിതികനാശം വരുത്തിയതിനും 5 കോടി രൂപ പിഴ അടയ്ക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ആദ്യം പിഴയടയ്ക്കില്ലെന്നു പറഞ്ഞ ശ്രീ ശ്രീ രവിശങ്കര്‍ പിന്നീട് നിലപാട് മാറ്റി. 25 ലക്ഷം ആദ്യം അടയ്ക്കാമെന്നും ബാക്കി നാലാഴ്ചയ്ക്കകം അടയ്ക്കാനും നിര്‍ദേശം നല്‍കി. ഈ നിലപാടും മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News