വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിണറായി വിജയന്‍ ധര്‍മടത്തും മത്സരിക്കും; അടുത്തയാഴ്ചയോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും; 75 ശതമാനം സീറ്റുകളിലും ഏകദേശ ധാരണയായി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്ന് ജിനവിധി തേടും. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ കണ്ണൂരിലെ ധര്‍മടത്തു നിന്നും മത്സരിക്കും. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് വിഎസും  പിണറായിയും മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. തെരഞ്ഞെടുപ്പില്‍ സിപിഐഎം മത്സരിക്കുന്ന 75 ശതമാനം സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്.

അടുത്തയാഴ്ചയോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. ഇതിനു മുന്നോടിയായി ആദ്യം ഓരോ ജില്ലാ സെക്രട്ടേറിയറ്റും വിളിച്ചു ചേര്‍ക്കും. ഇതിനുശേഷം നിയമസഭാ മണ്ഡലം കമ്മിറ്റികളും വിളിച്ചു ചേര്‍ക്കും. മാര്‍ച്ച് 16ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here