ഇന്ത്യ ട്വന്റി-20 ലോകകപ്പ് ജയിക്കില്ലെന്ന് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍; കപ്പ് പാകിസ്താനെന്നും ഗ്രീന്‍സ്റ്റണ്‍ ലോബോ

ദില്ലി: സ്വന്തം മണ്ണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ കിരീടം ചൂടാന്‍ കാത്തിരിക്കുന്ന മഹേന്ദ്രസിംഗ് ധോണിക്കും കൂട്ടര്‍ക്കും നിരാശയേകി ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്റെ പ്രവചനം. കിരീടം ചൂടാന്‍ ഇന്ത്യക്കാവില്ലെന്ന് ഗ്രീന്‍സ്റ്റണ്‍ ലോബോ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ പറഞ്ഞു. തന്റെ പ്രവചനം ഗവേഷണങ്ങളുടെയും ശാസ്ത്രീയ നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും ഗ്രീന്‍സ്റ്റണ്‍ ലോബോ പറയുന്നു. പാകിസ്താന്‍ ആയിരിക്കും കിരീടം ചൂടുകയെന്നും ലോബോ പറയുന്നു.

ഫൈനലില്‍ പാകിസ്താനും ഇന്ത്യയും ഏറ്റുമുട്ടിയാല്‍ ജയം പാകിസ്താനായിരിക്കും. ചെറിയ ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടാന്‍ ധോണിയുടെ ടീമിന് സാധിച്ചെന്നു വരും. എന്നാല്‍, ഇത്തരം വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം നേടാനുള്ള കഴിവ് ധോണിയുടെ ടീമിനില്ലെന്നും ലോബോ പറഞ്ഞു. വാട് ഈസ് യുവര്‍ ട്രൂ സോഡിയാക് സൈന്‍ എന്ന പേരില്‍ ഒരു പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് ലോബോ. മാര്‍ച്ച് 19നുള്ള ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നും ലോബോ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News