വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്; മല്യയെ പിടിച്ചു കെട്ടിക്കൊണ്ടു വരാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം

ഹൈദരാബാദ്: 9000 കോടി രൂപ ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകളെ പറ്റിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഹൈദരാബാദിലെ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ജി.എസ് രമേഷ് കുമാറാണ് വാറണ്ട് പുറപ്പെടുവിച്ചത്. മല്യയെ കൂടാതെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ. രഘുനാഥിനും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഏപ്രില്‍ 13 ന് ഇരുവരേയും ഹാജരാക്കണമെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

50 ലക്ഷം രൂപയുടെ കള്ളച്ചെക്ക് നല്‍കി വഞ്ചിച്ചുവെന്ന് കാണിച്ച് ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ നല്‍കിയ പരാതിയിലാണ് നടപടി. എട്ടുകോടി രൂപയാണ് മല്യ ഇവര്‍ക്ക് നല്‍കാനുള്ളത്. നേരത്തെ മാര്‍ച്ച് 10 ന് ഇരുവരോടും ഹാജരാകാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഇരുവരും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹാജരാകാന്‍ അല്‍പം കൂടി സമയം നല്‍കണമെന്ന മല്യയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News