തണ്ണിമത്തനും ചെറുനാരങ്ങയുമുണ്ടോ? കിടപ്പറയില്‍ ആനന്ദം ഇരട്ടി; വീട്ടിലുണ്ടാക്കാം വയാഗ്ര

പുരുഷന്‍മാരില്‍ ലൈംഗിക ശക്തിയും ലൈംഗികോത്തേജനവും വര്‍ധിപ്പിക്കുന്ന മരുന്നുകളാണ് വയാഗ്ര. ശരീരത്തിലുണ്ടാകുന്ന ചില മൂലികകളുടെ അപര്യാപ്തതയാണ് ആളുകളിലെ ലൈംഗിക ശേഷിക്കുറവിനു കാരണമാകുന്നത്. ഇതിനു പരിഹാരം കാണാന്‍ വിദേശ നിര്‍മിത വയാഗ്ര തന്നെ വേണമെന്നില്ല. ഇതിന് പ്രകൃതിദത്തമായ പല വഴികളും പരമ്പരാഗതമായി നമ്മുടെ നാട്ടില്‍ തന്നെ പ്രചാരത്തിലുണ്ട്. എങ്കില്‍ പിന്നെന്തിനു വയാഗ്ര എന്നു ചിന്തിക്കുന്നവരോട്. നല്ലൊരു വയാഗ്ര വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഹോം മേഡ് വയാഗ്ര ഉണ്ടാക്കുന്നത് എങ്ങനെ എന്നല്ലേ.

ആവശ്യമായ സാധനങ്ങള്‍

തണ്ണി മത്തന്‍
ചെറുനാരങ്ങ

ഉണ്ടാക്കുന്ന വിധം

  • തണ്ണിമത്തന്‍ കുരുകളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക.
  • പിന്നീട് ഇത് ജ്യൂസറിലിട്ട് ഒരു ലിറ്റര്‍ തണ്ണിമത്തന്‍ ജ്യൂസ് എടുക്കുക. തണ്ണിമത്തനകത്തുള്ള വെള്ള ഭാഗവും ചേര്‍ക്കാം. കാരണം അതില്‍ ധാരാളം സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്.
  • ഈ ജ്യൂസ് ഒരു പാത്രത്തിലെടുത്ത് അല്‍പനേരം തിളപ്പിക്കുക. പിന്നീട് ഇതിലേക്ക് ഒരു ചെറുനാരങ്ങയും പിഴിഞ്ഞൊഴിച്ച് രണ്ടും ചേര്‍ത്ത് നന്നായി ഇളക്കുക.
  •  ജ്യൂസില്‍ അടങ്ങിയിട്ടുള്ള വെള്ളം പകുതിയോളം കുറയുന്നത് വരെ തിളപ്പിക്കുന്നതാണ് നല്ലത്.
  • അതിന് ശേഷം നന്നായി തുടച്ചു വൃത്തിയാക്കിയ ഒരു ഗ്ലാസ് ജാറിലേക്ക് ജ്യൂസ് ഒഴിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
  • വെറും വയറിലാണ് ജ്യൂസ് കഴിക്കേണ്ടത്. അതായത് പ്രാതലിന് മുമ്പ് അതിരാവിലെയും അത്താഴത്തിന് മുമ്പ് രാത്രിയും കഴിക്കാം.
  • രണ്ട് ടേബിള്‍ സ്പൂണ്‍ വീതമോ അല്ലെങ്കില്‍ ഒരു കപ്പിന്റെ മൂന്നില്‍ ഒരു ഭാഗമോ കഴിച്ചാല്‍ മതി.
  • ശരീരഭാരത്തെ അടിസ്ഥാനമാക്കിയാണ് ഇത്. പ്രകൃതി ദത്തമായ ചേരുവകളായതിനാല്‍ സുരക്ഷിതമാണ് എല്ലാ വയസ്സിലുള്ളവര്‍ക്കും അനുയോജ്യവുമാണ്.

ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സിട്രുലിന്‍ അമിനോ ആസിഡ് തണ്ണിമത്തനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടാണ് തണ്ണിമത്തനുകള്‍ വയാഗ്ര മരുന്നുകളുടെ ഫലം ചെയ്യുമെന്നു പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here