കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാന്‍ നല്‍കിയ അനുമതി തത്കാലം പിന്‍വലിക്കില്ലെന്ന് അടൂര്‍ പ്രകാശ്; എജിയുടെ നിയമോപദേശം തേടും; നിബന്ധനകളോടെയാണ് കരം അടയ്ക്കാന്‍ അനുമതി നല്‍കിയത്

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാന്‍ നല്‍കിയ അനുമതി തത്കാലം പിന്‍വലിക്കില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കര്‍ശന നിബന്ധനകളോടെയാണ് കരം അടയ്ക്കാന്‍ അനുമതി നല്‍കിയതെന്നും ഇക്കാര്യം ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ടെന്നും അദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ നിയമവശം പരിശോധിക്കാന്‍ എജിയെ നിയോഗിച്ചു. എജിയുടെ അഭിപ്രായം തേടിയ ശേഷം അടുത്ത മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കരം അടക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, റവന്യുമന്ത്രി, വനംവകുപ്പ് മന്ത്രി എന്നിവര്‍ക്ക് സുധീരന്‍ ഇന്നലെ കത്തും അയച്ചിരുന്നു. എന്നാല്‍ സുധീരന്റെ നിലപാട് തള്ളി, ഉത്തരവ് പിന്‍വലിക്കില്ലെന്ന നിലപാട് യോഗം സ്വീകരിക്കുകയായിരുന്നു.

കരുണ എസ്റ്റേറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്ന് 2014ല്‍ നിയോഗിച്ച പ്രത്യേക സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും കരം അടക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News