നരഭോജി കടുവയുടെ ചിത്രം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു; കടുവ പരിസരപ്രദേശത്ത് തന്നെയുണ്ടെന്ന് വനവകുപ്പ്; അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം

കല്‍പ്പറ്റ: അന്യസംസ്ഥാന തൊഴിലാളിയെ കൊന്നുവെന്ന് കരുതുന്ന കടുവയുടെ ചിത്രം വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. മുപ്പതു സ്ഥലങ്ങളിലായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ ഏഴെണ്ണത്തില്‍ പല സമയങ്ങളിലായി കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന കടുവയുടെ ഇടത്തെകാലില്‍ ആഴത്തില്‍ മുറിവ് കാണാം.

tiger wayanad

ആക്രമണം നടത്തിയ കടുവ പരിസരപ്രദേശത്തുതന്നെയുണ്ടെന്ന് വനവകുപ്പ് ഉദ്യോഗസ്ഥകര്‍ അറിയിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികളോട് പൊലീസും വനംവകുപ്പും ആവശ്യപ്പെട്ടു. സുരക്ഷ കണക്കിലെടുത്ത് വുഡ്ബ്രയര്‍ റോക് വുഡ്, എമറാള്‍ഡ്, ഹാരിസണ്‍സ് മലയാളം, മേ ഫീല്‍ഡ് എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി നല്‍കി.

നെല്ലാക്കോട്ട, മേഫീല്‍ഡ്, ദേവര്‍ഷോല, റോക്‌വുഡ്, മൂന്നാം ഡിവിഷന്‍, എട്ടാം മൈല്‍ തുടങ്ങിയ പരിസരപ്രദേശങ്ങളിലെല്ലാം പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കി. വനം, റവന്യു, പൊലീസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്്, ഡിഎഫ്ഒ എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News