ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ വെട്ടിക്കൊന്നു; സംഭവത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

തിരുപ്പൂര്‍: തിരുപ്പൂരില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു. ഉദുമല്‍പേട്ട സ്വദേശി ശങ്കര്‍ (21) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ശങ്കറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഉയര്‍ന്ന ജാതിക്കാരിയായ കൗസല്യയെ (19) വിവാഹം കഴിച്ചതിന്റെ പ്രതികാരമായാണ് ശങ്കറിനെ വെട്ടി കൊലപ്പെടുത്തിയതെന്ിന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുമായി ഷോപ്പിംഗിന് പോയ ശങ്കറിനെ ബൈക്കില്‍ എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കണ്‍മുന്‍പില്‍വച്ചാണ് ശങ്കറിനെ സംഘം കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പെണ്‍കുട്ടിക്കും പരുക്കേറ്റു. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

എട്ട് മാസം മുമ്പാണ് ശങ്കറും കൗസല്യയും വിവാഹിതരായത്. പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശങ്കര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News