എസ്.കെ പൊറ്റെക്കാട്ടിന്റെ ജന്മവാര്‍ഷികദിനം

പ്രശസ്ത സഞ്ചാരസാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ എസ്.കെ പൊറ്റെക്കാട്ടിന്റെ ജന്മവാര്‍ഷികദിനം.

1913 മാര്‍ച്ച് 14ന് കോഴിക്കോട് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് നേടി. തുടര്‍ന്ന് കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1939ല്‍ ബോംബേയിലേക്കുള്ള യാത്രയില്‍ നിന്നാണ് പില്‍ക്കാലത്ത് അദ്ദേഹത്തെ പ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയ ലോകസഞ്ചാരങ്ങള്‍ ആരംഭിക്കുന്നത്. 1949ല്‍ കപ്പല്‍മാര്‍ഗ്ഗം ആദ്യവിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും അദ്ദേഹം പല തവണ സന്ദര്‍ശിച്ചു.

1928ലാണ് ആദ്യത്തെ കഥ പ്രസിദ്ധിക്കരിച്ചത്. 1929ല്‍ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തില്‍ ‘മകനെ കൊന്ന മദ്യം’ എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. നാടന്‍പ്രേമമാണ് ആദ്യത്തെ നോവല്‍. ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1973) ജ്ഞാനപീഠ പുരസ്‌കാരവും (1980) ലഭിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 1982 ഓഗസ്റ്റ് 6ന് അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News